02:51 PM (IST) Nov 14

തൃക്കാക്കര കൂട്ടബലാത്സംഗ കേസ് പ്രതിയായ സിഐയുടെ അറസ്റ്റ് വൈകും

തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോൾ കിട്ടിയ തെളിവുകൾ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ വിശദീകരണം. 

12:04 PM (IST) Nov 14

കുടുംബശ്രീക്ക് വേണ്ടി താനെഴുതിയ കത്ത് നശിപ്പിച്ചു'

എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും കോർപ്പറേഷൻ കൌൺസിലറുമായ ഡി ആര്‍ അനില്‍. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാൽ നശിപ്പിച്ചെന്നാണ് ഡി ആര്‍ അനില്‍ വിജിലൻസിന് നൽകിയ മൊഴി. 

06:51 AM (IST) Nov 14

വിവാദ കത്ത്: കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും

മേയറുടെ പേരിലുള്ള വിവാദ കത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. സംഭവത്തിലെ വസ്തുത കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്പി മധുസൂദനന്റെ ശുപാർശ

06:50 AM (IST) Nov 14

കേരള സമുദ്ര പഠന സര്‍വ്വകലാശാല വിസി നിയമനം: ഹൈക്കോടതി ഇന്ന് വിധി പറയും

കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാലയിലെ വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 

06:49 AM (IST) Nov 14

പോലീസിനെതിരെ പരസ്യവിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി

വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കോഴിക്കോട് കോസ്റ്റൽ SHO PR സുനു പിടിയിലായത് പരാമർശിച്ചാണ് പി കെ ശ്രീമതി ഫേസ്‌ബുക്കിൽ പ്രതികരിച്ചത്