07:17 PM (IST) Dec 06

വിഴിഞ്ഞം: സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു

വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു.

06:23 PM (IST) Dec 06

വിഴിഞ്ഞം: നാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ലത്തീന്‍ സഭ

വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ച തുടങ്ങി. ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേര്‍ന്നു. നാല് നിര്‍ദ്ദേശങ്ങളാണ് ലത്തീന്‍ സഭ മുന്നോട്ട് വെക്കുന്നത്. വാടക 8,000 ആയി ഉയര്‍ത്തണമെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണം, അദാനി ഫണ്ട് വേണ്ടെന്നാണ് സമരക്കാരുടെ നിലപാട്. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധര്‍ വേണം, ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായി ഉറപ്പുനല്‍കണം എന്നിവയാണ് സമക്കാരുടെ മറ്റ് ആവശ്യങ്ങള്‍.

05:56 PM (IST) Dec 06

സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി

സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. തന്റെ പേരിൽ പൊലീസിൽ നൽകിയ പരാതിക്ക് പിന്നിൽ സമസ്തയിലെ തന്നെ ചിലരെന്നും അദ്ദേഹം പറഞ്ഞു. 

05:52 PM (IST) Dec 06

കെ എം ബഷീർ കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. 

05:52 PM (IST) Dec 06

എയിംസിന് പിന്നാലെ ഐസിഎംആറിൽ ഹാക്കിംഗ് ശ്രമം; 6000 തവണ ഹാക്ക് ചെയ്യാൻ ശ്രമിച്ചു

എയിംസിന് പിന്നാലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലും ( ഐസിഎംആർ ) ഹാക്കിം​ഗ് ശ്രമം. ഐസിഎംആർ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. നവംബർ 30 ന് 6000 തവണ ഹാക്ക് ചെയ്യാൻ ശ്രമം ഉണ്ടായി. 

05:47 PM (IST) Dec 06

ആനക്കൊമ്പ് കേസ്: മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. Read More 

05:27 PM (IST) Dec 06

വിഴിഞ്ഞത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

വിഴിഞ്ഞത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരസമിതി ചർച്ചയ്ക്കായി പുറപ്പെട്ടു. വൈകിട്ട് 5.30 മണിക്കാണ് ചർച്ച. മന്ത്രിസഭാ ഉപസമിതി ആദ്യം ചർച്ച നടത്തും.

05:22 PM (IST) Dec 06

തുഷാറിന് താൽക്കാലിക ആശ്വാസം

തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര'യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് താൽക്കാലിക ആശ്വാസം. തെലങ്കാന പൊലീസിന്‍റെ നോട്ടീസ് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഈ മാസം 13 വരെ അറസ്റ്റ് പാടില്ലെന്നാണ് തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

05:21 PM (IST) Dec 06

കെ എം ബഷീർ കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 

05:21 PM (IST) Dec 06

കുസാറ്റ് പ്രൊഫസര്‍ നിയനമത്തില്‍ ക്രമക്കേടെന്ന് പരാതി

കുസാറ്റ് പ്രൊഫസര്‍ നിയനമത്തില്‍ ക്രമക്കേടെന്ന് പരാതി. എംജി പിവിസിയുടെ ഭാര്യ കെ ഉഷയുടെ നിയമനത്തിന് എതിരെയാണ് പരാതി. ഉഷയെ പ്രൊഫസറായി നിയമിച്ചത് ചട്ടം ലംഘിച്ചെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ ആരോപണം. 

05:20 PM (IST) Dec 06

വിഴിഞ്ഞത്ത് സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരസമിതിയുടെ ഉന്നത നേതാവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. തുറമുഖ നിർമാണം നിർത്താൻ കഴിയില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. Read More 

05:19 PM (IST) Dec 06

സർക്കാരും അദാനിയും തമ്മിൽ ധാരണ ആയിരുന്നോ എന്ന് സതീശന്‍

എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ തീരദേശ സമരങ്ങളെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഴിഞ്ഞം സമരവും സംഘര‍്ഷസാഹചര്യവും സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More 

01:37 PM (IST) Dec 06

വിഴിഞ്ഞം സമരത്തിൽ നിയമസഭയിൽ ചർച്ച

വിഴിഞ്ഞം സമരത്തിൽ നിയമസഭയിൽ ചർച്ച. സമരക്കാരോട് സർക്കാരിന് ശത്രുതാ മനോഭാവമാണെന്ന് അടിയന്തരപ്രമേയം അവതരിപ്പ് പ്രതിപക്ഷ എംഎൽഎ എം വിൻസെന്റ് തുറന്നിച്ചു. സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. 
നാല് മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ ഈ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണെന്നും വിൻസന്റ് കുറ്റപ്പെടുത്തി. വിഴിഞ്ഞം ചർച്ച- വിൻസന്റ് എംഎൽഎ സംസാരിക്കുന്നു

11:32 AM (IST) Dec 06

റാഗിംങ് പരാതി വ്യാജം; അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോർട്ട്

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് നൽകിയത്.

11:09 AM (IST) Dec 06

കോവളം വിദേശ വനിതയുടെ കൊലപാതകം,രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ

ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ.ഒരു ലക്ഷത്തി 25,000 വീതം പിഴ.ഈ തുക കൊല്ലപ്പെട്ട വനിതയുടെ സഹോദരിക്ക് നൽകണം

10:30 AM (IST) Dec 06

ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി

ഗാർഡ് റൂമിലെ പൊലീസിൽ നിന്നാണ് വെടി പൊട്ടിയത്.വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു.വീണ്ടും നിലത്തേക്കു ചൂണ്ടി തോക്കു വൃത്തിയാക്കിയപോൾ വെടി പൊട്ടുകയായിരുന്നു

10:26 AM (IST) Dec 06

കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട്; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി സഭയിൽ

കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. 

10:08 AM (IST) Dec 06

മെയിഡ് ഇൻ കേരള വരുന്നു.

ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍

10:07 AM (IST) Dec 06

വിഴിഞ്ഞം' സഭ നിർത്തിവച്ച് ചർച്ച ചെയ്യും

അടിയന്തര പ്രമേയം ഉച്ചക്ക് 1 മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ 

09:42 AM (IST) Dec 06

കോഴിക്കോട്ട് വിദ്യാർത്ഥിക്ക് നേരെ ആക്രമണം, പിന്നിൽ എസ്എഫ്ഐ വിദ്യാർഥികളുടെ സംഘമെന്ന് പരാതി

പേരാമ്പ്രയിൽ വിദ്യാർത്ഥിക്കു നേരെ ആക്രമണം. മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐക്കാർ ഉൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മേപ്പാടി പോളി ടെക്‌നിക് കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിദ്യാർത്ഥിക്ക് നേരെകൂടി ആക്രമണമുണ്ടായത്.