പഞ്ചാബ് ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ നേതാവ് കെ സി ശോഭിതയാണ് കത്തയച്ചത്.
Malayalam News Live: സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഷിംലയിൽ വൈകീട്ട് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി.

പിഎൻബി തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്
കണ്ണൂരിൽ പിഎസ്സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്
കണ്ണൂരിൽ പിഎസ്സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്. പയ്യന്നൂരിൽ മൂന്നിടങ്ങളിലും ഇരിട്ടിയിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വയനാട് ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്
യനാട് ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഒന്നാം വളവിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്.
സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി, മൂന്ന് പവൻ കവർന്ന് കടന്ന് യുവാവ്
കോട്ടയം കറുകച്ചാലിൽ സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് ജുവല്ലറിയിൽ നിന്ന് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്ന് ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു.
ആലപ്പുഴയിൽ വീട്ടുപറമ്പിലെ പടക്ക ഷെഡ് പൊട്ടിത്തെറിച്ചു
ആലപ്പുഴ ഹരിപ്പാട് പടക്ക ഷെഡിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിൻ്റ ഉടമസ്ഥതയിലുള്ള വീട്ട് പറമ്പിൽ ആണ് പടക്ക ഷെഡിന് തീപിടിച്ചത്. തീ പിടിത്തത്തിൽ ഷെഡ് പൂർണമായി നശിച്ചു.
കെജ്രിവാൾ കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുവെന്ന് ബിജെപി
ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍ വിജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി ബിജെപി. ബിജെപി കൗൺസിലർമാരെ വിലയ്ക്ക് വാങ്ങാൻ എഎപി ശ്രമിക്കുന്നതായാണ് ആരോപണം.
നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായിയിൽ വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. ഷൈനെ കൂടാതെ എയർ ഇന്ത്യാ ഡ്രീംലൈനർ വിമാനം നാട്ടിലേക്ക് തിരിച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് കത്തയച്ചത്. സി.ബി.ഐ ഡയറക്ടർ, RBI ഗവർണ്ണർ, PNB ചെയർമാൻ എന്നിവർക്കും കത്തയച്ചു.
സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി
സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഷിംലയിൽ വൈകീട്ട് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി.
വിശദീകരിച്ച് ജെബി
ഏക സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിന് മേലുള്ള പ്രാഥമിക ചർച്ച മാത്രമെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ. ഈ വിഷയത്തിൽ കോൺഗ്രസിന്റെ മൂന്ന് എംപിമാരും ശക്തമായ പ്രതികരണമാണ് സഭയിൽ നടത്തിയത്. കോൺഗ്രസിന് ഇക്കാര്യത്തിൽ ശക്തമായ നിലപാടുണ്ടെന്നും അവർ പറഞ്ഞു
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാകും കേരളം
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട് തള്ളി കുടുംബം. ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോർട്ടാണിതെന്നും ചികിത്സാ പിഴവെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ബന്ധുക്കൾ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഫണ്ട് തട്ടിപ്പ് തെളിയിച്ചാല്‍ രാജിവയ്ക്കാം, പാറക്കുന്നെങ്കിലും ഭൂമി പദ്ധതിക്ക് അനുയോജ്യം': പയ്യന്നൂര്‍ നഗരസഭ
എസ്‍സി ഫണ്ട് തട്ടിപ്പില്‍ ന്യായീകരണവുമായി പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍. പാറയുള്ള കുന്നാണെങ്കിലും ജൈവഗ്രാമം പദ്ധതിക്ക് അനുയോജ്യമായ ഭൂമിയിയാണ് പയ്യന്നൂർ മുക്കൂട് കുന്നിലേതെന്നാണ് നഗരസഭ ചെയർ പേഴ്സൺ കെ വി ലളിതയുടെ ന്യായീകരണം.
മഹേശന്‍റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രതിയാക്കിയുള്ള അന്വേഷണം മരവിപ്പിച്ച് പൊലീസ്
എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്. ഒരേ കേസില്‍ രണ്ട് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്നമാണ് കാരണം. നിയമോപദേശം ലഭിച്ച ശേഷമേ അന്വേഷണത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചു, വര്‍ക്കലയില്‍ 15 കാരന് ക്രൂരമര്‍ദ്ദനം, 4 പേര്‍ക്കെതിരെ കേസ്
വര്‍ക്കലയില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മര്‍ദിച്ചു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തില്ല.