നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.
- Home
- News
- Kerala News
- Malayalam news Live : സോണിയ ഗാന്ധിയെ ഇഡി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
Malayalam news Live : സോണിയ ഗാന്ധിയെ ഇഡി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
ഇനിയും ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ സമൻസ് നൽകി വിളിച്ചു വരുത്തും. കൂടുതല്‍ വാര്‍ത്തകളറിയാം.
നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം
കെ.എം ഷാജിക്ക് ആശ്വാസം: സ്ക്കൂൾ കോഴ കേസിൽ വിജിലൻസ് അറസ്റ്റ് കോടതി തടഞ്ഞു
അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്.കേസ് കോടതി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും
സോണിയ ഗാന്ധിയെ ഇഡി 3 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
ഇനിയും ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ സമൻസ് നൽകി വിളിച്ചു വരുത്തും
ഇ.പി. ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു വെന്ന് FIR
പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചു വെന്നും FIR.മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ജീവനോടെ വിടില്ലെന്ന് ആക്രോശിച്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും മർദ്ദിച്ചു വെന്നും FIR
നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
സ്വര്‍ണ്ണകടത്ത് കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം.പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
പ്ലസ് വൺ പ്രവേശനത്തിനുള്ള സമയ പരിധി തത്ക്കാലം തുടരും
നാളെ 3 മണിക്ക് കേസ് വീണ്ടും പരിഗണിക്കും.ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ഹൈക്കോടതി
സോണിയ ഗാന്ധി ഇ ഡി ഓഫീസില്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇ ഡി ഓഫീസില്‍ ഹാജരായി. 12 മണിയോടെയാണ് സോണിയ ഇഡി ഓഫീസിലെത്തിയത്. എഐസിസി ആസ്ഥാനത്തിന് മുന്നില്‍ സോണിയക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ പ്രവര്‍ത്തകരെ പോലീസ് നീക്കി.
പുതിയ രാഷ്ട്രപതി, വോട്ടെണ്ണല്‍ ആരംഭിച്ചു
രാഷ്ട്രപതി തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആരംഭിച്ചു. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പൊലിസ് നോട്ടീസ് നൽകും
യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലുള്ള നേതാകൾക്കാണ് നോട്ടീസ് നൽകുന്നത്.ഇ.പി.ജയരാജനെതിരായ കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസുകാരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും.ഇതിന് ശേഷം ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്സൺ സ്റ്റാഫ് അംഗങ്ങളേയും ചോദ്യം ചെയ്യും
ഇഡി നടപടി: പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നു
ഇഡി നടപടി ചർച്ച ചെയ്യാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെൻ്റിൽ യോഗം ചേരുന്നു. സിപിഎം അടക്കം 12 കക്ഷികള്‍ യോഗത്തില്‍
തൊണ്ടിമുതല്‍ കേസ്:നിർണായ സാക്ഷി മൊഴി പുറത്ത്,'വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്ന് ആന്‍റണി രാജു പറഞ്ഞു'
ലഹരി കേസ് വിചാരണ നടക്കുമ്പോൾ കോടതി വരാന്തയിൽ വച്ച് ആന്‍റണി രാജു വെല്ലുവിളിച്ചു.ആന്‍റണി രാജുവിന് തൊണ്ടി മുതൽ കൊടുത്ത ദിവസം താൻ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും മുൻ ക്ലർക്ക് ജോസ്.
സോണിയ ഗാന്ധി ഇഡിയുടെ മുന്നിലേക്ക്
സോണിയ ഗാന്ധി ഇഡിയുടെ മുന്നില്‍ അല്‍പ്പസമയത്തിനകം ഹാജരാകും. രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്.
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാര്? പ്രഖ്യാപനം ഇന്ന്
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഇന്ന്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.
മത്സരയോട്ട അപകടം; വാഹനങ്ങള്‍ക്ക് അമിതവേഗത, സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം
മത്സരയോട്ടം നടത്തി അപകടമുണ്ടായ സംഭവത്തില്‍ ഥാറിലുണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞു. പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്,അന്തിക്കാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. പിടിയിലായ ഡ്രൈവർ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. അപകടത്തിന് പിന്നാലെ ഓടിപ്പോയ ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ബി എം ഡബ്ല്യു കാറും ഥാറും അമിതവേഗതയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
സ്വപ്‍നയുടെ മൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി. മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് നല്‍കാമെന്ന് ഇഡി.
വഖഫ്: ലീഗിന്‍റെ അവകാശവാദം ജാള്യം മറയ്ക്കാനെന്ന് ഐഎന്‍എല്‍
ഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിന് പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നും പാര്‍ട്ടി നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണെന്നുമുള്ള ലീഗിന്‍റെ അവകാശവാദം പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരം സൃഷ്ടിച്ച ജാള്യം മറച്ചുപിടിക്കാനുള്ള വിഫല ശ്രമമാണെന്ന് ഐഎന്‍എല്‍.
10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍; കോഴിക്കോട് രണ്ട് പേർ പിടിയിൽ
കോഴിക്കോട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. കുന്ദമംഗലത്ത് വച്ചാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
കെഎസ്ആർടിസി ശമ്പള വിതരണം ശനിയാഴ്ച മുതൽ
കെഎസ്ആർടിസി ശമ്പള (salary)വിതരണം ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ആണ് ശമ്പളം കിട്ടുക.സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട് . അതേസമയം മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത് 79 കോടി രൂപയാണ്.
തൃശ്ശൂരിലെ മത്സരയോട്ടം: ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
മത്സര ഓട്ടം നടത്തി അപകടം സൃഷ്ടിച്ച ഥാര്‍ ഡ്രവറെ അറസ്റ്റ് ചെയ്തു. ഥാര്‍ ഓടിച്ച അയന്തോള്‍ സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഷെറിന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഥാറിൽ ഷെറിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
അടിവസ്ത്രം അഴിച്ച് പരിശോധന: നിര്‍ണായക അറസ്റ്റ്
ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ നിർണായക അറസ്റ്റ്. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യൻ ഐസക്, എൻടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.