തിരക്കുകൾ കാരണം എന്ന് വിശദീകരണം.സർക്കാരിന്റ് നയങ്ങളോടുള്ള അതൃപ്തി ആണ് കാരണം എന്ന് സൂചന.പി രാമഭദ്രൻ പുതിയ കൺവീനർ
- Home
- News
- Kerala News
- Malayalam News Live: വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്, 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്
Malayalam News Live: വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്, 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും.
നവോത്ഥാന സമിതി കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞു
പമ്പയിൽ നിന്ന് മൂന്നു മണിക്ക് ശേഷം മല കയറാൻ അനുവദിക്കില്ല
ഇപ്പോൾ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് (4-08-2022) ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ അനുവദിക്കുന്നതല്ലെന്നും, വൈകുന്നേരം ആറിനു മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം - യൂത്ത്കോൺഗ്രസ് നേതാവ് സോണി ജോർജിന് ഉപാധികളോടെ ജാമ്യം
മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായെത്തിയ സോണിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.പൊലീസിനെ ആക്രമിയ്ക്കാൻ ശ്രമിച്ചതിനും മുഖ്യമന്ത്രിയുടെ കോൺ വോയ് തടസ്സപ്പെടുത്തിയതിനും കേസെടുത്തിരുന്നു.എറണാകുളം സെഷൻസ് കോടതി 2ആണ് ജാമ്യം നൽകിയത്
ഹരിയാനയിലെ വിമത കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേർന്നു
ദില്ലി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്ണോയ് ബിജെപി പിന്തുണയുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു. എംഎൽഎ സ്ഥാനം രാജി വച്ചാണ് ബിജെപിയിൽ ചേർന്നത്.
അതി തീവ്ര മഴ മുന്നറിയിപ്പ് വീണ്ടും
8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടുമാണ്.
ചാലക്കുടി പുഴയില്‍ വെള്ളം ഉയരും; പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണം: ജില്ലാ കലക്ടര്‍
തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവില്‍ 13000 ക്യുസെക്‌സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്
ക്വാറികൾ ഉണ്ടാക്കിയ ദുരന്തം!
കണ്ണൂർ കണിച്ചാറിൽ മൂന്ന് പേർ മരിച്ച ഉരുൾപൊട്ടൽ ദുരന്തരം ക്വാറികൾ ഉണ്ടാക്കിയതെന്ന് പരാതി. ദുരന്തമുണ്ടായ ദിവസവും ക്വാറികളിൽ സ്ഫോടനം നടന്നു. ഇക്കാര്യം ഇരിട്ടി തഹസിൽദാർ സിവി പ്രകാശൻ സ്ഥിരീകരിച്ചു. കനത്ത മഴയുണ്ടായിട്ടും ന്യൂ ഭാരത് ക്വാറിയിലെ ജോലി നിർത്തിവച്ചില്ല. രണ്ട് ക്വാറികൾക്ക് തൊട്ടടുത്താണ് ഉരുൾ പൊട്ടലുണ്ടായത്. ക്വാറിക്ക് ഉള്ളിലും ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ ഒലിച്ചിറങ്ങി. ശ്രീലക്ഷ്മി ക്വാറിയിൽ ജല ബോംബ് കണക്കെ വെള്ളം കുതിച്ചൊഴുകി. പാറമടകളിൽ അപകട ഭീഷണി ഉയർത്തി ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ചെന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ തടഞ്ഞു. പുറമെ നിന്ന് ഗേറ്റ് പൂട്ടിയിട്ടാണ് ക്രഷറിന്റെ പ്രവർത്തനം
ഉരുൾ പൊട്ടൽ വീണ്ടും
കൂട്ടിക്കൽ വെമ്പാല മൂക്കുളത്തു ഉരുൾ പൊട്ടലുണ്ടായി. ആൾപാർപ്പില്ലാത്ത ഇടമാണിത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടു
തൃശൂർ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.
താത്കാലികമെന്ന് ഇഡി
'യങ് ഇന്ത്യൻ' ഓഫീസ് അടച്ചു പൂട്ടിയ നടപടി താത്കാലികമെന്ന് ഇഡി. പരിശോധന പൂർത്തിയായ ശേഷം ഓഫീസ് തുറന്നു നൽകും. യങ് ഇന്ത്യ പ്രതിനിധികൾ വരാത്തതു കൊണ്ടാണ് പരിശോധന മാറ്റിവച്ചത്. ഇന്ന് പൂർത്തിയാക്കാൻ നോക്കുമെന്ന് ഇഡി വ്യക്തമാക്കി.
കാലാവസ്ഥ മോശം , കരിപ്പൂരിലിറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി
ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്
ജാഗ്രതാ നിർദേശം
പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.
ആളിയാര്‍ ഡാം തുറന്നു
ജലനിരപ്പ് 1047 അടി പിന്നിട്ടതിന് തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.
അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊല്ലത്ത് ഇന്ന് അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കുളത്തൂപ്പുഴ ഉൾപ്പെടുന്ന മേഖലയിലാണ് അവധി. ജില്ലാ കളക്ടർ അഫ്സാന പർവീൺ ആണ് അവധി പ്രഖ്യാപിച്ചത്.
താമരശ്ശേരി താലൂക്കിൽ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
കോഴിക്കോട് താമരശ്ശേരി താലൂക്കിൽ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കും പൊയിൽ കോളനിയിലെ എട്ട് കുടുംബങ്ങളെ വെണ്ടേക്കും പൊയിൽ സംസ്ക്കാരിക നിലയത്തിലേക്ക് മാറ്റിയത്.. തിരുവമ്പാടി വില്ലേജിലെ മുത്തപ്പൻ പുഴയിൽ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. കിഴക്കോത്ത് വില്ലേജിൽ രണ്ട് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി.
എന്‍ടിഎ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ മാറ്റി
എന്‍ടിഎ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ മാറ്റി. ഇന്നും നാളെയും മറ്റന്നാളും കേരളത്തിലെ കേന്ദ്രങ്ങളിൽ നടക്കേണ്ട പരീക്ഷകളാണ് മാറ്റി വെച്ചത്. മഴക്കെടുതി മൂലമാണ് തീരുമാനം. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
കോട്ടയം ജില്ലയിൽ ഇടവിട്ട് മഴ
കോട്ടയം ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. പടിഞ്ഞാറൻ മേഖലയായ അയ്മനം, ഇല്ലിക്കൽ, തിരുവാർപ്പു തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. വൈക്കത്തും പല സ്ഥലങ്ങളിലും വെള്ളം കയറി.
5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. Read More
12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.