11:42 PM (IST) Sep 01

Malayalam News Live:റാഗിങ് എതിർത്തു; പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതായി പരാതി

പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. റാഗിങ് എതിർത്തതിനെ തുടർന്ന് മർദിച്ചെന്നാണ് പ്രിൻസിപ്പാളിന് ലഭിച്ച പരാതി

Read Full Story
11:17 PM (IST) Sep 01

Malayalam News Live:പ്രതിപക്ഷ ഉപനേതാവ് പദവി; ആവശ്യത്തിൽ ഉറച്ച് നിൽക്കാൻ സിപിഐ, കടുത്ത തീരുമാനത്തിലേക്ക് ഉടനില്ല

പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽ ഉറച്ച് നിൽക്കാൻ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ തീരുമാനം. എന്നാൽ, കടുത്ത തീരുമാനത്തിലേക്ക് ഉടൻ കടക്കില്ല

Read Full Story
10:27 PM (IST) Sep 01

Malayalam News Live:തില്ലങ്കേരിയിലെ കീർത്തനയുടെ ആത്മഹത്യ - ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി, ആരോപണവുമായി കുടുംബം

കണ്ണൂരിലെ പൊലീസുകാരന്റെ മകനാണ് ആദിദേവ്. കീർത്തന മരിച്ച് മൂന്ന് മാസമായിട്ടും ആദിദേവിനെ കൃത്യമായി ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാകാത്തത് ഈ സ്വാധീനം മൂലമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

Read Full Story
10:23 PM (IST) Sep 01

Malayalam News Live:വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യന് ഷോക്കേറ്റു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വയറിംഗ് ജോലിയ്ക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ (43)ആണ് മരിച്ചത്

Read Full Story
10:15 PM (IST) Sep 01

Malayalam News Live:തലസ്ഥാന നഗരത്തിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം ഒതുക്കിയതിനാൽ അപകടം ഒഴിവായി

തലസ്ഥാന നഗരത്തിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻദുരനന്തം ഒഴിവായി

Read Full Story
10:12 PM (IST) Sep 01

Malayalam News Live:നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

ഇതിനായി കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ എത്തിക്കുകയോ ഡിഎൻഎ പ്രൊഫൈൽ ഇമെയിൽ വഴി അയച്ചു നൽകുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ പോലീസിന്റെ വെബ്സൈറ്റിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

Read Full Story
10:10 PM (IST) Sep 01

Malayalam News Live:കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി

കൂത്തുപറമ്പിൽ നിന്ന് ഇന്നലെ കാണാതായ 15 കാരനെ കണ്ടെത്തി. കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്

Read Full Story
10:10 PM (IST) Sep 01

Malayalam News Live:കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ബൂട്ടിട്ട കാലു കൊണ്ട് ചവിട്ടി; 15 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

കല്ലാച്ചി സ്വദേശിയായ യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Read Full Story
09:52 PM (IST) Sep 01

Malayalam News Live:എംഎസ്എഫിന് പുതിയ ഭാരവാഹികൾ; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്

എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ പിലാക്കലാണ് സംസ്ഥാന പ്രസിഡന്റ്. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.

Read Full Story
09:41 PM (IST) Sep 01

Malayalam News Live:ഹോർമുസ് നിശ്ചലമെന്ന് അവകാശപ്പെട്ട് ഇറാൻ; ക‌ടന്നുപോകുന്നത് ഒന്നോ രണ്ടോ കപ്പലുകളെന്ന് പാർലമെന്റ് സ്പീക്കർ

ഹോർമൂസിലെ മേൽക്കൈയെച്ചൊല്ലി ഇറാനും അമേരിക്കയും ബലാബലം തുടരുന്നതോടെ കപ്പലുകൾ ആക്രമിക്കപ്പെടുന്നതും സംഘർഷം ഭീതിയും തുടരുകയാണ്.

Read Full Story
09:07 PM (IST) Sep 01

Malayalam News Live:വാച്ച് മോഷണം ആരോപിച്ച് 12 വയസുകാരന് ക്രൂരമര്‍ദനം; മുഖ്യപ്രതി അറസ്റ്റിൽ, കീഴ‌‌ടങ്ങിയത് കു‌ട്ടിയു‌ടെ അച്ഛന്റെ സഹോദരൻ

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് ഇരുമ്പ് ഉപയോഗിച്ച് മർദിച്ചും നഖത്തിൽ ഈർക്കിൽ കയറ്റിയും ശരീരത്തിൽ മുളകുവെള്ളം ഒഴിച്ചുമായിരുന്നു കുട്ടിക്ക് നേരെയുള്ള ആക്രമണം. മോഷണം പോയെന്നാരോപിച്ച വാച്ച് പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

Read Full Story
08:32 PM (IST) Sep 01

Malayalam News Live:യുവാവിനെ ട്രെയിന്‍ തട്ടിയതായി അറിയിച്ചത് ലോക്കോപൈലറ്റ്; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം കുറ്റിക്കാട്ടില്‍

മലപ്പുറം സ്വദേശിയായ യുവാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം. തിരൂര്‍ പൂക്കയില്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫല്‍ ആണ് മരിച്ചത്

Read Full Story
08:09 PM (IST) Sep 01

Malayalam News Live:അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Read Full Story
07:59 PM (IST) Sep 01

Malayalam News Live:മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റു, നായാട്ട് സംഘം വനംവകുപ്പിന്‍റെ പിടിയിൽ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിൽ. കോട്ടയം ചേറാടി സ്വദേശികളാണ് പിടിയിലായത്

Read Full Story
07:24 PM (IST) Sep 01

Malayalam News Live:കേന്ദ്രമന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി; സന്ദേശമെത്തിയത് തപാലിൽ, തീവ്രവാദികൾ വധിക്കുമെന്ന് കത്ത്

തീവ്രവാദികൾ നിങ്ങളെ ഉടൻ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.

Read Full Story
07:18 PM (IST) Sep 01

Malayalam News Live:കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന; ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം

കേരള ബാങ്കിന്റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. റിസർബാങ്ക്, നബാർഡ് നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ടെൻഡറിൽ വ്യക്തമാക്കിയിരുന്നു.

Read Full Story
07:03 PM (IST) Sep 01

Malayalam News Live:സിപിഎം ആണെങ്കിലും യുഡിഎഫ് ആണെങ്കിലും ശരി, സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും; മന്ത്രി എം ലിജു

സഹകരണ മേഖലയെ പൂർണ്ണമായും അഴിമതി വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. രാഷ്ട്രീയ ഭേദമന്യേ എല്ലാ തട്ടിപ്പുകാരെയും പിടികൂടുമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

Read Full Story
06:21 PM (IST) Sep 01

Malayalam News Live:മുണ്ടംവേലി പി ആന്റ് ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥ; ജിസിഡിഎയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് നിർദേശിച്ചിരിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി

Read Full Story
06:19 PM (IST) Sep 01

Malayalam News Live:കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; വിദ്യാർത്ഥികൾക്കെതിരെ നടപടി, 16 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കാലടി സംസ്‌കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാല. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് സിൻഡിക്കേറ്റ് കണ്ടെത്തൽ

Read Full Story
06:01 PM (IST) Sep 01

Malayalam News Live:യാത്രക്കാരുടെ എണ്ണവും ഓണക്കാലവും; കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം

ഓണക്കാലയളവിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം. 10.82 കോടി രൂപയാണ് ഇന്നലത്തെ പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം സമാന ദിവസത്തെ വരുമാനമായ 10.2 കോടി രൂപയുടെ റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്

Read Full Story