09:11 AM (IST) Dec 11

ആൽവിനെ ഇടിച്ചത് ബെൻസ് കാർ തന്നെ

പ്രമോഷണൽ വീഡിയോ എടുക്കുന്നതിനിടയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതെന്ന് പൊലീസ്. 

09:09 AM (IST) Dec 11

ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കി

ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെ ബെംഗളൂരുവിൽ ഐ ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. യുപി സ്വദേശിയായ അതുൽ സുഭാഷ് എന്ന 34 കാരനാണ് ജീവനൊടുക്കിയത്. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിന്‍റെ ആത്മഹത്യ. 

09:09 AM (IST) Dec 11

ആർ ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി

നടിയെ ആക്രമണ കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹർജി നൽകി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. Read More

09:08 AM (IST) Dec 11

ചുമതലകള്‍ തരാത്തതില്‍ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ

കോൺഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിൽ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More

09:06 AM (IST) Dec 11

വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇത് പ്രകാരം നാളെ സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് 3 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.