അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. ഏഴ് വയസുകാരനിൽ കണ്ടെത്തിയത്, കോഴിക്കോട് കണ്ടെത്തിയ പോലുള്ള ഗുരുതര സ്വഭാവമുള്ള രോഗമല്ല എന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.
- Home
- News
- Kerala News
- Malayalam news live : വിഴിഞ്ഞത്തെ സ്വപ്നതീരത്തേക്ക് കപ്പൽ, സാൻ ഫർണാണ്ടോ ഇന്ത്യൻ പുറംകടലിൽ
Malayalam news live : വിഴിഞ്ഞത്തെ സ്വപ്നതീരത്തേക്ക് കപ്പൽ, സാൻ ഫർണാണ്ടോ ഇന്ത്യൻ പുറംകടലിൽ

വിഴിഞ്ഞത്തിന്റെ സ്വപ്നതീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക് അല്പസമയത്തിനുള്ളിൽ എത്തും. കപ്പൽ നിലവിൽ വിഴിഞ്ഞത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തി. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും. ഒൻപത് മണിക്കാണ് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും.
അമീബിക് മസ്തിഷ്‌ക ജ്വരം : 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി
പനി ജാഗ്രത തുടരുന്നു
സംസ്ഥാനത്ത് പനി ജാഗ്രത തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ്. ഇതോടെ നെയ്യാറ്റികരയിലെ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ കോളറ സ്ഥിരികരിച്ചവരുടെ എണ്ണം മൂന്നായി. 12 പേരാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
മലപ്പുറത്ത് പുതിയ പ്ലസ് വൺ ബാച്ച് : സർക്കാർ തീരുമാനം ഇന്ന്
മലപ്പുറത്ത് പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കുന്നതിൽ സർക്കാർ തീരുമാനം ഇന്ന്. നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. ജില്ലയിൽ ഇപ്പോഴും പതിനായിരത്തോളം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പുറത്താണ്. ഇതിനിടെ, ഉപരിപഠനത്തിനായി വിദ്യാർഥികൾ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്നത് പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. മാത്യു കുഴൽനാടൻ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകും. ധന ബില്ലുകൾ പാസാക്കി സഭാ സമ്മേളനം ഇന്ന് അവസാനിക്കും.
വിഴിഞ്ഞം സ്വപ്നതീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു