10:53 PM (IST) Nov 11

'കൊച്ചി എയർപോർട്ട് എന്റെ ശവത്തിൽക്കൂടി പോകുമെന്ന് പറഞ്ഞയാളാണ്, പിന്നെ അതിന്റെ ചെയർമാനായി'

'കൊച്ചി മെട്രോയെക്കുറിച്ച് എന്തൊക്കെ പറഞ്ഞു, വിഴിഞ്ഞത്തെക്കുറിച്ച് എന്തൊക്കെ പറഞ്ഞു, കണ്ണൂർ എയർ പോർട്ടിനെക്കുറിച്ച് എന്തൊക്കെ പറഞ്ഞു', ഈ സർക്കാരിന്റെ നയം ഇരട്ടത്താപ്പാണ് എന്ന് ജെ എസ് അടൂർ

'കൊച്ചി എയർപോർട്ട് എന്റെ ശവത്തിൽക്കൂടി പോകുമെന്ന് പറഞ്ഞയാളാണ് പിന്നെ അതിന്റെ ചെയർമാനായി' | Seaplane

10:52 PM (IST) Nov 11

എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ

ഒടുവിൽ നടപടി ! അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരായ പരസ്യ അധിക്ഷേപത്തിൽ എൻ.പ്രശാന്തിനും മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ

ഒടുവിൽ നടപടി ! എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ | N Prasanth | Jayathilak

10:52 PM (IST) Nov 11

സിനിമ നടിമാരുടെ പേരിൽ തട്ടിപ്പ്

സിനിമ നടിമാരുടെ പേരിൽ തട്ടിപ്പ്, നടിമാർക്കൊപ്പം സമയം ചിലവിടാൻ അവസരം നൽകാമെന്ന് വാഗ്ദാനം, കടവന്ത്രയിലെ സ്ഥാപന ഉടമ പിടിയിൽ

സിനിമ നടിമാരുടെ പേരിൽ തട്ടിപ്പ്, നടിമാർക്കൊപ്പം സമയം ചിലവിടാൻ അവസരം നൽകാമെന്ന് വാഗ്ദാനം | Kochi

06:55 PM (IST) Nov 11

കൊട്ടിക്കയറിയ കൊട്ടിക്കലാശം കഴിഞ്ഞു

ചേലക്കരയും വയനാടും കൊട്ടിക്കയറിയ കൊട്ടിക്കലാശം കഴിഞ്ഞു; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ

കൊട്ടിക്കയറിയ കൊട്ടിക്കലാശം കഴിഞ്ഞു; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ

06:55 PM (IST) Nov 11

സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം

'കച്ചോടം ഇത് കച്ചോടം...', സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം, പോയിന്റ് നൽകിയതിൽ പ്രശ്നമെന്ന് പരാതി

'കച്ചോടം ഇത് കച്ചോടം...', സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം

04:35 PM (IST) Nov 11

പ്രചാരണത്തിനിടയിൽ കുട്ടികളോട് സംസാരിച്ച് രമ്യ

'എന്റെ പിള്ളേര് പൊളിയാണ്', പ്രചാരണത്തിനിടയിൽ കുട്ടികളോട് സംസാരിച്ച് രമ്യ ഹരിദാസ്

'എന്റെ പിള്ളേര് പൊളിയാണ്', പ്രചാരണത്തിനിടയിൽ കുട്ടികളോട് സംസാരിച്ച് രമ്യ

04:34 PM (IST) Nov 11

കൊട്ടിക്കലാശ മേളത്തിൽ സ്വയം മറന്ന് ഡാൻസുമായി എൽഡിഎഫ് പ്രവർത്തകൻ

ഹോയ് ഹോയ് ഹോയ്.... കൊട്ടിക്കലാശ മേളത്തിൽ സ്വയം മറന്ന് ഡാൻസുമായി എൽഡിഎഫ് പ്രവർത്തകൻ

കൊട്ടിക്കലാശ മേളത്തിൽ സ്വയം മറന്ന് ഡാൻസുമായി എൽഡിഎഫ് പ്രവർത്തകൻ

09:59 AM (IST) Nov 11

വഖഫ് പരാമർശത്തിൽ ചോദ്യമുയർത്തി സിപിഐ മുഖപത്രം ജനയുഗം

പൊലീസിനെതിരെ സിപിഐ മുഖപത്രം ജനയുഗം. വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനാണ് വിമർശനം. വഖഫ് കിരാതം എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തെന്നാണ് സിപിഐ മുഖപത്രം ഉയർത്തുന്ന ചോദ്യം. ബോർഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി, ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും പൊലീസ് കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്യുന്നു.

09:58 AM (IST) Nov 11

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു, 2 യുവാക്കൾക്ക് ദാരുണാന്ത്യം

ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്, ശിവകുമാർ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

08:05 AM (IST) Nov 11

മലപ്പുറം തിരൂരിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

മലപ്പുറം തിരൂരിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്.ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് വീണത്.

07:50 AM (IST) Nov 11

സിപിഎം പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് പേജ് അഡ്മിൻ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്നും കണ്ടെത്തി.