നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സംസ്ഥാന സർക്കാർ. ഒരേ കുറ്റകൃത്യം തുടർച്ചയായി ആവർത്തിക്കുന്നയാളാണ് പ്രതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാട് അറിയിക്കും. Read More
- Home
- News
- Kerala News
- Malayalam News Live: പത്തനംതിട്ട പീഡനം; 42 പ്രതികൾ അറസ്റ്റിൽ, കൂടുതൽ അറസ്റ്റിന് സാധ്യത
Malayalam News Live: പത്തനംതിട്ട പീഡനം; 42 പ്രതികൾ അറസ്റ്റിൽ, കൂടുതൽ അറസ്റ്റിന് സാധ്യത

പത്തനംതിട്ട പീഡന കേസിൽ ഇന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകും. ജില്ലയ്ക്ക് പുറത്ത് അന്വേഷണം ഊർജിതമാക്കി. ഇതുവരെ 42 പേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സർക്കാർ
പീച്ചി ഡാം അപകടം, ഒരാളുടെ നില ഗുരുതരമായി തുടരുന്നു
തൃശൂർ പീച്ചി ഡാം റിസര്‍വോയറില്‍ കാല്‍വഴുതി വീണുണ്ടായ അപകടത്തില്‍പ്പെട്ട ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് സ്വദേശിയായ എറിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.പീച്ചി സ്വദേശി നിമയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. അപകടത്തില്‍പ്പെട്ട നാല് പെണ്‍കുട്ടികളില്‍ രണ്ടുപേർ മരിച്ചിരുന്നു.
ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ റിമാൻഡിൽക്കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുകയായിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും.
സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാൻ തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലിസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. ഇന്നലെയും ഗോപൻ സ്വാമിയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
പത്തനംതിട്ട പീഡനക്കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
പത്തനംതിട്ട പീഡന കേസിൽ ഇന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകും. ജില്ലയ്ക്ക് പുറത്ത് അന്വേഷണം ഊർജിതമാക്കി. ഇതുവരെ 42 പേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിൽആയി 29 എഫ്ഐആറും തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം സ്റ്റേഷനിൽ ഒരു എഫ്ഐആറും നിലവിലുണ്ട്. പെൺകുട്ടിയുടെ മൊഴി പരിശോധിച്ച് 58 പ്രതികളെ ആണ് പോലീസ് തിരിച്ചറിഞ്ഞത്.