അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കവുമായി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ടെഹ്റാനിലെത്തി സമാധാന ചർച്ചകൾ ആരംഭിച്ചു. അതിനിടെ ഹോർമൂസ് കടലിടുക്കിൽ കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്
- Home
- News
- Kerala News
- Malayalam News Live: വഴിത്തിരുവാകുമോ പാകിസ്ഥാന്‍റെ പുതിയ നീക്കം, പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചർച്ചകൾ പുനരാംരംഭിക്കാൻ നീക്കം
Malayalam News Live: വഴിത്തിരുവാകുമോ പാകിസ്ഥാന്‍റെ പുതിയ നീക്കം, പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചർച്ചകൾ പുനരാംരംഭിക്കാൻ നീക്കം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Malayalam News Live:വഴിത്തിരുവാകുമോ പാകിസ്ഥാന്‍റെ പുതിയ നീക്കം, പാക് ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി; സമാധാന ചർച്ചകൾ പുനരാംരംഭിക്കാൻ നീക്കം
Malayalam News Live:'ബിനോയ് വിശ്വം പോരാ', സംസ്ഥാന സെക്രട്ടറിക്ക് നിലപാടുകളിൽ ശക്തിയില്ലി; രണ്ടാം പിണറായി സർക്കാരിനും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശനം
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ബിനോയ് വിശ്വത്തിന്റെ നിലപാടുകൾ ദുർബലമാണെന്നും സർക്കാർ അടിസ്ഥാന വർഗ്ഗത്തെ അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു
Malayalam News Live:'പറ്റില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ', പൊട്ടിത്തെറിച്ച് വീണ ജോർജ്; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലെ 'സ്ഥാനാർഥി' വിമർശനങ്ങൾക്ക് മറുപടി
ആറന്മുളയിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മുൻ മന്ത്രി വീണ ജോർജ് പൊട്ടിത്തെറിച്ച് മറുപടി നൽകി. മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം വ്യക്തിപരമായി വിമർശിക്കുകയാണെന്ന് വീണ ചൂണ്ടിക്കാട്ടി
Malayalam News Live:മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; ചർച്ചകൾ നാളെയും തുടരും
മന്ത്രിമാരുടെ പട്ടികയിൽ നാളെ അന്തിമ തീരുമാനം. നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്.
Malayalam News Live:'അത് നടക്കില്ല, കോൺഗ്രസിന്‍റെ ഓഫർ തള്ളി കേരള കോൺഗ്രസും കാപ്പനും', മന്ത്രി തർക്കത്തിൽ യുഡിഎഫിൽ പ്രതിസന്ധി കനക്കുന്നു; നാളെ അന്തിമ തീരുമാനം
അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫിൽ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യവും, ഫുൾ ടൈം മന്ത്രിസ്ഥാനം വേണമെന്ന മാണി സി കാപ്പന്‍റെ നിലപാടും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
Malayalam News Live:പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന 'നീറ്റി'ൽ നിശബ്ദത എന്തുകൊണ്ട്, മന്ത്രിയെ പുറത്താക്കണം
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും, പാർലമെന്റിൽ വിഷയം ഉന്നയിച്ച് വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Malayalam News Live:അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോഗിക പ്രഖ്യാപനം, ചർച്ച തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നാളെയും ചർച്ച തുടരുമെന്നും യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Malayalam News Live:ഇനി പ്രഖ്യാപനം മാത്രം മതി, അതിവേഗം ചെന്നിത്തല, നാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; ആഭ്യന്തര മന്ത്രി മറ്റാരുമല്ല!
വി ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് ഉറപ്പായി. ഇതിന്റെ ഭാഗമായി അദ്ദേഹം നാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും
Malayalam News Live:വിജയ്ന്‍റെ പുതിയ നീക്കം ദില്ലിയിലേക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും കാണാൻ ഈ മാസം അവസാനം തലസ്ഥാനത്തെത്തുമെന്ന് സൂചന
തമിഴ്നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ദില്ലിയിലേക്ക്. ഈ മാസം അവസാനം നടക്കുന്ന കൂടിക്കാഴ്ചയിൽ നീറ്റ് പോലുള്ള വിഷയങ്ങളും ഉന്നയിച്ചേക്കും
Malayalam News Live:വാളയാർ ആൾക്കൂട്ട കൊലപാതകം - പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു; കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം
വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം. കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിട്ടില്ല.
Malayalam News Live:കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റം ചൂണ്ടിക്കാട്ടി മോൻസ് ജോസഫ്, 'ഇതാണ് മുല്ലപരിയാറിൽ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യം'
കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് പിന്നാലെ മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യം കേരള കോൺഗ്രസ് വീണ്ടും സജീവമാക്കി. നിലവിലെ സാഹചര്യം പുതിയ ഡാമിന് ഏറ്റവും അനുകൂലമാണെന്ന് മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. കൂടാതെ, പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ അർഹതപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Malayalam News Live:100 പോര, 500 മീറ്റർ വേണം, സ്കൂൾ പരിസരത്തെ പുകയില നിരോധന മേഖലയുടെ കാര്യത്തിൽ സുപ്രധാന മാറ്റം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, സർക്കാർ നിലപാടെന്ത്?
സ്കൂൾ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നത് തടയാൻ നിലവിലെ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന പരാതിയിലാണ് ഈ നടപടി
Malayalam News Live:ചൈന, പാകിസ്ഥാൻ, ജപ്പാൻ കപ്പലുകൾ ഹോർമുസ് കടന്നു; ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു, സേവനങ്ങൾക്ക്പണം ഈടാക്കും, എതിരാളികൾക്ക് അനുവാദമുണ്ടാകില്ല
ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താൻ ഇറാൻ തീരുമാനിച്ചു. ഈ സംവിധാനം വഴി സേവനങ്ങൾക്ക് പണം ഈടാക്കുകയും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രം പ്രവേശനം നൽകുകയും ചെയ്യും. ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങളെ വിലക്കുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്
Malayalam News Live:സർക്കാർ സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും; 3 കോൺഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുക്കും
എന്നാൽ വിജയ് അന്നേ ദിവസം രാവിലെ എത്തിയേക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത് ഉടൻതന്നെ മടങ്ങുമെന്നും അനൗദ്യോഗികമെന്ന വിവരമുണ്ട്. അതുകൊണ്ട് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
Malayalam News Live:തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം, കെ എ സെങ്കോട്ടയ്യൻ ധന വകുപ്പ് കൈകാര്യം ചെയ്യും
തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. വിജയ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. വകുപ്പുകൾ സംബന്ധിച്ച് ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
Malayalam News Live:ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് അപകടം; ബസിലുണ്ടായിരുന്നത് 36 യാത്രക്കാർ
യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസ്, മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Malayalam News Live:കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കൾ; കെ മുരളീധരനും ചാണ്ടി ഉമ്മനുമടക്കം മന്ത്രിസ്ഥാനം ഉറപ്പിച്ചവരുടെ വിവരങ്ങൾ പുറത്ത്
സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും.
Malayalam News Live:സൂചനകൾക്ക് പിന്നാലെ സ്ഥിരീകരണം, രമേശ് ചെന്നിത്തല മന്ത്രിയാകും; ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും
വിഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല മന്ത്രിയാകും. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും
Malayalam News Live:സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; `തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'
ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു.
Malayalam News Live:ഞങ്ങൾ കോൺഗ്രസുകാർ, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺഗ്രസ് നേതാക്കളെന്ന് കെസി വേണുഗോപാലും വിഡി സതീശനും
കൂടിക്കാഴ്ചയ്ക്ക് ശേഷം കെസി വേണുഗോപാലും വിഡി സതീശനും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കണ്ടു. വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.