ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം. നീതിക്കായി പോരാട്ടം തുടര്‍ന്ന് കുടുംബം.
Malayalam news live: കാര്യവട്ടം ഗവണ്മെന്റ് കോളേജിലും റാഗിംഗ്

കാര്യവട്ടം ഗവ.കോളേജിൽ റാഗിംഗ് നടന്നതായി പൊലീസ് കണ്ടെത്തി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസിൽ റാഗിംഗ് പരാതി നൽകിയത്. അന്വേഷണം നടത്തിയ ആൻ്റി-റാഗിംഗ് കമ്മിറ്റി റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു.
സിദ്ധാർത്ഥൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം
വയനാട് പുനരധിവാസത്തിനായി പ്രത്യേക കമ്മിറ്റി
വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിക്ക് കൈമാറി സർക്കാർ. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി.
എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം
കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു.
ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം
കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More
മർദ്ദിച്ചത് എസ്എഫ്ഐ പ്രവർത്തകരെന്ന് പരാതിക്കാരന്‍
സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് ബിൻസ് ജോസ് പറയുന്നു. എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. കാൽമുട്ടിൽ നിലത്തു നിർത്തിയായിരുന്നു മർദ്ദനം. അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് അടക്കമുള്ളവരാണ് മർദ്ദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാര്യവട്ടം ക്യമ്പസില്‍ നടന്ന ക്രൂരമായ റാഗിംഗ്
കാര്യവട്ടം ഗവൺമെന്‍റ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ്. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പൊലീസിലും റാഗിംങ് പരാതി നൽകിയിരുന്നത്. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി.