08:12 AM (IST) Sep 18

malayalam news live മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവം; ദിവാകരനോട് വിശദീകരണം തേടാൻ സിപിഐ, ജില്ലാ കൗൺസിൽ നോട്ടീസ് നൽകും

മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവത്തിൽ സി ദിവാകരനോട് വിശദീകരണം തേടാനൊരുങ്ങി സിപിഐ. നാളെ തിരുവനന്തപുരം ജില്ലാ കൗൺസിൽ ദിവാകരന് നോട്ടീസ് നൽകും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിശദീകരണം തേടാനുള്ള തീരുമാനം എടുത്തത്. രണ്ടിടങ്ങളിൽ പങ്കെടുത്ത പരിപാടികളിലാണ് സി ദിവാകരൻ്റെ വിവാദപരാമർശങ്ങൾ ഉണ്ടാവുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിൽ സി ദിവാകരൻ മുഖ്യമന്ത്രിയെ പുകഴ്ത്തുകയായിരുന്നു.

08:11 AM (IST) Sep 18

malayalam news live മാസപ്പടി കേസ്; കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്, വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സാധ്യത

മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്. വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.