Malayalam news highlights: ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

malayalam news live updates today 20-08-2024

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

7:03 AM IST

സന്ദീപ് ഘോഷിനെ കൈവിട്ട് സര്ക്കാർ

സന്ദീപ് ഘോഷിനെ കൈവിട്ട് സര്ക്കാർ. RG കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ അന്വേഷണം .പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു, .ആശുപത്രിയിലെ സാമ്പത്തിക തിരിമറി അടക്കം ആണ് അന്വേഷിക്കുന്നത്.ഒരു മാസത്തിനകം സംഘം സർക്കാരിന് റിപ്പോർട്ട് നൽകും.

7:03 AM IST

മമത ബാനർജി രാഷ്ട്രപതി ഭരണം ആവശ്യപ്പെടണം എന്ന് ബിജെപി

ബംഗാൾ ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സുകന്ത മജൂംദാർ ഏഷ്യനെറ്റ് ന്യൂസിനോട്. മമത ബാനർജി രാഷ്ട്രപതി ഭരണം ആവശ്യപ്പെടണം എന്ന് ബിജെപി. ക്രമ സമാധാന നില സംരക്ഷിക്കാൻ കഴിയാത്ത മമത ബാനർജി രാജി വയ്ക്കണം.കേന്ദ്ര സർക്കാരിനോട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ മമത ആവശ്യപ്പെടണം എന്ന് ബിജെപി.മമതയുമായി അടുത്ത ബന്ധമുള്ള ഒരാളാണ്  ആരോഗ്യ മേഖല മൊത്തം നിയന്ത്രിക്കുന്നത് , ഈ നക്‌സസ് ഇല്ലാതാകണം .വനിതകൾക്ക് ബംഗാളിൽ സുരക്ഷ ഇല്ലാതായി എന്നും സുകന്ത മജൂംദാർ .
 
7:02 AM IST

കരാർ ലാറ്ററൽ എൻട്രിക്കെതിരെ ജെഡിയുവും എല്‍ജെപിയും

കരാർ ലാറ്ററൽ എൻട്രി നിയമനത്തിനുള്ള സർക്കാർ നീക്കത്തിൽ എൻഡിഎയിൽ കടുത്ത ഭിന്നത. എതിർപ്പുമായി ജെഡിയുവും എൽജെപിയുംതീരുമാനം പുനപരിശോധിക്കണമെന്നാവശ്യം.നീക്കത്തെ അനുകൂലിച്ച് ടിഡിപി. കോൺഗ്രസടക്കം പ്രതിപക്ഷ പാർട്ടികളും പ്രധാന തസ്തികകളിലെ ലാറ്റൽ എൻട്രി നിയമനത്തെ എതിർത്തിരുന്നു.

7:02 AM IST

നഴ്സിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ

22കാരിയായ നഴ്സിംഗ് വിദ്യാർത്ഥിയേ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദില്ലി അശോക് നഗറിലാണ് സംഭവം.ഞായറാഴ്ചയാണ് സംഭവം കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി .സംഭവത്തിൽ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചു.

7:03 AM IST:

സന്ദീപ് ഘോഷിനെ കൈവിട്ട് സര്ക്കാർ. RG കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ അന്വേഷണം .പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു, .ആശുപത്രിയിലെ സാമ്പത്തിക തിരിമറി അടക്കം ആണ് അന്വേഷിക്കുന്നത്.ഒരു മാസത്തിനകം സംഘം സർക്കാരിന് റിപ്പോർട്ട് നൽകും.

7:03 AM IST:

ബംഗാൾ ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സുകന്ത മജൂംദാർ ഏഷ്യനെറ്റ് ന്യൂസിനോട്. മമത ബാനർജി രാഷ്ട്രപതി ഭരണം ആവശ്യപ്പെടണം എന്ന് ബിജെപി. ക്രമ സമാധാന നില സംരക്ഷിക്കാൻ കഴിയാത്ത മമത ബാനർജി രാജി വയ്ക്കണം.കേന്ദ്ര സർക്കാരിനോട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ മമത ആവശ്യപ്പെടണം എന്ന് ബിജെപി.മമതയുമായി അടുത്ത ബന്ധമുള്ള ഒരാളാണ്  ആരോഗ്യ മേഖല മൊത്തം നിയന്ത്രിക്കുന്നത് , ഈ നക്‌സസ് ഇല്ലാതാകണം .വനിതകൾക്ക് ബംഗാളിൽ സുരക്ഷ ഇല്ലാതായി എന്നും സുകന്ത മജൂംദാർ .
 
7:02 AM IST: