11:54 PM (IST) Jun 30

Malayalam news live അമേരിക്ക-ഇറാൻ സമാധാന കരാർ എഫക്ട്, ഇന്ധനവില മാസങ്ങൾക്ക് ശേഷം കുറച്ച് യുഎഇ; പ്രവാസികൾക്കടക്കം വലിയ ആശ്വാസം

അമേരിക്ക-ഇറാൻ സമാധാന കരാറിനെ തുടർന്ന് യുഎഇയിൽ ഇന്ധനവിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. മാസങ്ങളായി തുടർന്ന വിലവർദ്ധനവിന് ശേഷമുള്ള ഈ തീരുമാനം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസം നൽകുന്നു

Read Full Story
09:58 PM (IST) Jun 30

Malayalam news live സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് സർക്കാർ, 100 കോടി കെഎസ്ആർടിസിക്ക് നൽകി, ഒന്നാം തീയതിക്ക് മുൻപ് ശമ്പളം വിതരണം പൂർത്തിയാക്കി

കെഎസ്ആർടിസി ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം മാസാവസാനം തന്നെ ശമ്പളം ലഭിച്ചു. സർക്കാർ 100 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണിത്. സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള വരുമാന നഷ്ടത്തിനിടയിലാണ് ഈ അടിയന്തര സാമ്പത്തിക സഹായം

Read Full Story
09:42 PM (IST) Jun 30

Malayalam news live ട്രംപിന് വമ്പൻ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി, പൗരത്വം ജൻമാവകാശമല്ലെന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി; 'ജൻമാവകാശം ഭരണഘടനയിലെ ഉറപ്പ്'

അമേരിക്കൻ പൗരത്വം ജന്മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നത് ഭരണഘടനാപരമായ ഉറപ്പാണെന്ന് കോടതി വ്യക്തമാക്കി

Read Full Story
08:41 PM (IST) Jun 30

Malayalam news live സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്; നാളെ ഹാജരാക്കും

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ചു. നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്നാണ് നടപടി

Read Full Story
08:04 PM (IST) Jun 30

Malayalam news live നരേന്ദ്ര മോദിയുടെ പടവും ലോഗോയും വെച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന മന്ത്രി, യുഡിഎഫ് സർക്കാരിന് ആർഎസ്എസ് വിധേയത്വമെന്നും എംവി ഗോവിന്ദൻ

യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും മന്ത്രിമാർ ആർഎസ്എസ് വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പിഎംഎവൈ പദ്ധതിയിൽ മോദിയുടെ ചിത്രം വെക്കുന്നതിനെയും സർവകലാശാല നിയമനങ്ങളെയും അദ്ദേഹം വിമർശിച്ചു

Read Full Story
07:51 PM (IST) Jun 30

Malayalam news live സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി, ചീഫ് സെക്രട്ടറി പദവിയിൽ നിന്നും ജയതിലക് വിരമിച്ചു; ബിശ്വനാഥ് സിൻഹ ചുമതലയേറ്റു

സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിൽ നിന്നും ഡോ. എ ജയതിലക് വിരമിക്കുകയും ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഡേയും സർവ്വീസിൽ നിന്നും വിരമിച്ചു

Read Full Story
07:41 PM (IST) Jun 30

Malayalam news live ഇടുക്കിയിൽ റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമർദനം, പിന്നിൽ ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികൾ, അക്രമികളെ തടഞ്ഞുവെച്ച് നാട്ടുകാർ

പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Read Full Story
07:29 PM (IST) Jun 30

Malayalam news live പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല, ജില്ലയിൽ ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

Read Full Story
06:53 PM (IST) Jun 30

Malayalam news live ഇന്നോവ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത് കഴിഞ്ഞ 8ാം തീയതി; ഒടുവിൽ ഒളിത്താവളത്തിൽ നിന്ന് ഇരുവരും അറസ്റ്റിൽ

കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പൊലീസിന്റെ കണ്ടത്തൽ.

Read Full Story
06:22 PM (IST) Jun 30

Malayalam news live എല്ലാവരും വിജയകരമായി ക്വാറന്‍റൈൻ പൂർത്തിയാക്കി, സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യവകുപ്പ്; ഷിഗെല്ല ആശങ്ക തുടരുന്നു, ഇന്ന് എട്ട് പേർക്ക് കൂടി രോഗം

സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു, സമ്പർക്കത്തിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കുകയും രോഗിയുടെ പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തു. അതേസമയം, എട്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക തുടരുകയാണ്

Read Full Story
05:51 PM (IST) Jun 30

Malayalam news live സ്കൂട്ടറിൽ പോയിക്കൊണ്ടിരിക്കവേ മരച്ചില്ല ഒടിഞ്ഞുവീണു, ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം, പരാതിയുമായി നാട്ടുകാർ

റോഡരികിൽ നിന്ന ഉണങ്ങി ജീർണിച്ച മരം മഴയും കാറ്റും മൂലം ഒടിഞ്ഞു വീഴുകയായിരുന്നു. മരം മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന പരാതിയമായി നാട്ടുകാർ രംഗത്തെത്തി.

Read Full Story
05:06 PM (IST) Jun 30

Malayalam news live വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം; അരുണാചൽ പ്രദേശിൽ മരിച്ചത് മൂന്ന് പേർ, കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ മൂന്ന് പേര് മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read Full Story
04:54 PM (IST) Jun 30

Malayalam news live കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും, റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂലൈ 3ന്

അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ‍ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചു. പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം.

Read Full Story
04:44 PM (IST) Jun 30

Malayalam news live വാട്ടർ അതോറിറ്റിയുടെ അനാസ്ഥ; ഇടുക്കി ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി, കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം

ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു

Read Full Story
04:31 PM (IST) Jun 30

Malayalam news live പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബെൽ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ 3 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെൽ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story
03:03 PM (IST) Jun 30

Malayalam news live ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു, യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ, ദാരുണസംഭവം തൃശ്ശൂരിൽ

സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മുറി തുറന്നത്.

Read Full Story
02:53 PM (IST) Jun 30

Malayalam news live മാസങ്ങൾക്ക് മുമ്പെടുത്ത കുഴി മൂടിയില്ല, വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

കാൽനടയാത്രക്കാരും കുട്ടികളും ഇവിടെ കാൽതെറ്റി വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്കൂട്ടർ യാത്രക്കാരായ സലീജ ബീ​ഗത്തിന്റെ കാലിന് പൊട്ടലുണ്ട്, അബ്ദുൾ ​ഗഫൂറിന്റെ താടിക്കും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

Read Full Story
02:16 PM (IST) Jun 30

Malayalam news live `തൂഫാൻ നടപടികളുടെ യോഗം വിളിക്കാനുള്ള ചുമതല പൊലീസ് ഉദ്യോഗസ്ഥർക്ക്'; ഓപ്പറേഷൻ തൂഫാന്റെ പേരിൽ കെ സുധാകരൻ വിളിച്ച യോഗത്തെ തള്ളി മന്ത്രി രമേശ് ചെന്നിത്തല

കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ സുധാകരൻ്റെ തൂഫാൻ യോഗത്തെ പറ്റി ഒന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

Read Full Story
01:52 PM (IST) Jun 30

Malayalam news live അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച് എറണാകുളം ജില്ല സെഷൻസ് കോടതി

ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് 8 നമ്പർ കോടതിയിൽ ആണ് കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.

Read Full Story
01:48 PM (IST) Jun 30

Malayalam news live നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്; ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ വെന്റിലേറ്ററിൽ തുടരും

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്.

Read Full Story