പി പി ദിവ്യയെ സിപിഎമ്മിന്‍റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കേഡറെ കൊല്ലാൻ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Malayalam News Highlights: എഡിഎം നവീൻ ബാബുവിന്‍റെ മരണം; പി പി ദിവ്യക്ക് ജാമ്യം

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദം.
ദിവ്യ കേഡറാണ്, തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എം വി ഗോവിന്ദന്‍
സിപിഎം നടപടിയില്‍ പരിഹാസവുമായി കെ സുധാകരൻ
പി പി ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരുമെന്നാണ് കെ സുധാകരന്‍റെ വിമര്‍ശനം. ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അരമുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരൻ വിമര്‍ശിക്കുന്നു.
ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷയെന്ന് മഞ്ജുഷ
ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷയെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമ പോരാട്ടം തുടരും. അഭിഭാഷകനുമായ ആലോചിച്ചു തുടർ നടപടി സ്വീകരിക്കുമെന്നും മഞ്ജുഷ പറഞ്ഞു.
7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് പി കെ ശ്രീമതി
പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് പി കെ ശ്രീമതി. കുറച്ച് ദിവസമായി അവൾ ജയിലിൽ കിടക്കുകയാണ്. മനഃപൂർവം അല്ലാത്ത നിർഭാഗ്യകരമായ സംഭവമാണ്. അപാകതകൾ ഉണ്ടായി എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തത്. ദിവ്യയ്ക്ക് നീതി ലഭിക്കണമെന്ന് പി കെ ശ്രീമതി പറഞ്ഞു.
പി പി ദിവ്യയ്ക്ക് ജാമ്യം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം.