Malayalam News Live: പ്രധാനമന്ത്രി കേരളത്തിൽ; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും

Malayalam news live updates today 8 august 2024

വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു

12:25 PM IST

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല  ആകാശ നിരീക്ഷണത്തിനുശേഷം ചൂരൽമലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും. 

12:24 PM IST

ബസിൽ നിന്ന് വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം

മലപ്പുറം കോട്ടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. 

11:30 AM IST

പ്രധാനമന്ത്രി മോദി കേരളത്തില്‍

വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു

10:07 AM IST

ബെയ്ലി പാലത്തിലും സ്കൂൾ റോഡിലും പ്രധാനമന്ത്രി എത്തും

ബെയ്ലി പാലത്തിലും സ്കൂൾ റോഡിലും പ്രധാനമന്ത്രി എത്തും. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് പ്രധാനമന്ത്രിയും സംഘവും കണ്ണൂരിൽ നിന്നും എത്തുക. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഡിജിപി, എൻ ഡി ആർ എഫ്ഡിജി എന്നിവർ സംഘത്തിലുണ്ടാകും. ഏരിയൽ സർവേ നടത്തിയാകും കളക്ടറേറ്റിലേക്ക് പോകുക.

7:23 AM IST

തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില് പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

6:42 AM IST

ജിയോളജി വകുപ്പ് കളക്ടർക്ക് റിപ്പോർട്ട് കൈമാറി

വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിൻ്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറി. 

6:40 AM IST

വയനാട് ദുരന്തം, 4 മൃതദേഹം ഇന്ന് പുറത്തേത്തിക്കും

സൂചിപ്പാറയില്‍ ഇന്നലെ കണ്ടെത്തിയ 4 മൃതദേഹം ഇന്ന് പുറത്തേത്തിക്കും. സൈന്യവും എസ്ഒജി ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേരുന്ന സംഘമാണ് മൃതദേഹം എടുക്കാൻ പോകുക. ഇന്ന് പ്രദേശത്ത് തെരെച്ചിൽ ഉണ്ടാകില്ല. ഇന്നലെയാണ് സൂചിപ്പാറയ്ക്ക് അടുത്ത മൃതദേഹം കണ്ടെത്തിയത്. പിപിഇ കിറ്റ് അടക്കം ഇല്ലാതിരുന്നതിനാൽ ഇന്നലെ മൃതദേഹം പുറത്തെടുക്കാൻ സൈന്യതിനും സന്നദ്ധപ്രവർത്തകർക്കും കഴിഞ്ഞിരുന്നില്ല.

6:39 AM IST

നരേന്ദ്രമോദി ഇന്ന് വയനാട്ടിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്ന് കാണും. തുടർന്ന് കൽപ്പറ്റയിൽ എത്തിയ ശേഷം റോഡ് മാർഗം ചൂരൽമലയിലെത്തും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം കാണും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മോദിക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.

12:25 PM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല  ആകാശ നിരീക്ഷണത്തിനുശേഷം ചൂരൽമലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും. 

12:24 PM IST:

മലപ്പുറം കോട്ടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. 

11:30 AM IST:

വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു

10:07 AM IST:

ബെയ്ലി പാലത്തിലും സ്കൂൾ റോഡിലും പ്രധാനമന്ത്രി എത്തും. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് പ്രധാനമന്ത്രിയും സംഘവും കണ്ണൂരിൽ നിന്നും എത്തുക. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഡിജിപി, എൻ ഡി ആർ എഫ്ഡിജി എന്നിവർ സംഘത്തിലുണ്ടാകും. ഏരിയൽ സർവേ നടത്തിയാകും കളക്ടറേറ്റിലേക്ക് പോകുക.

7:23 AM IST:

തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില് പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

6:42 AM IST:

വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിൻ്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറി. 

6:40 AM IST:

സൂചിപ്പാറയില്‍ ഇന്നലെ കണ്ടെത്തിയ 4 മൃതദേഹം ഇന്ന് പുറത്തേത്തിക്കും. സൈന്യവും എസ്ഒജി ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേരുന്ന സംഘമാണ് മൃതദേഹം എടുക്കാൻ പോകുക. ഇന്ന് പ്രദേശത്ത് തെരെച്ചിൽ ഉണ്ടാകില്ല. ഇന്നലെയാണ് സൂചിപ്പാറയ്ക്ക് അടുത്ത മൃതദേഹം കണ്ടെത്തിയത്. പിപിഇ കിറ്റ് അടക്കം ഇല്ലാതിരുന്നതിനാൽ ഇന്നലെ മൃതദേഹം പുറത്തെടുക്കാൻ സൈന്യതിനും സന്നദ്ധപ്രവർത്തകർക്കും കഴിഞ്ഞിരുന്നില്ല.

6:39 AM IST: