സ‍്വവർഗ വിവാഹത്തിൽ നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ‍്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുന്നത്. .
- Home
- News
- Kerala News
- Malayalam News Live : സംസ്ഥാനത്ത് ഇന്നും മഴ സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Malayalam News Live : സംസ്ഥാനത്ത് ഇന്നും മഴ സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ്
മകനെ തലക്കടിച്ച് കൊന്ന അച്ഛൻ കസ്റ്റഡിയിൽ
വയനാട് പുൽപ്പള്ളിയിൽ മകനെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന അച്ഛൻ കസ്റ്റഡിയിൽ. ഇരുളം തെക്കേക്കര വീട്ടിൽ ശിവദാസാണ് പിടിയിലായത്. മകൻ അമൽദാസിനെ ഇന്നലെയാണ് (22 തലയ്ക്ക് അടിച്ച് കൊന്നത്. രാത്രി കേളക്കവല ഷെഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.
ബസ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ്സ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഉടമ അരുണിനെയും ചേവായൂർ പൊലീസിനെയാണ് അറസ്റ്റ് ചെയ്തത്.
നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. രണ്ട് ചക്രവാതചുഴിയും അറബികടലിലെ ന്യൂനമർദ്ദ സാധ്യതയുമാണ് സംസ്ഥാനത്ത് മഴ സാഹചര്യം ശക്തമാക്കിയത്.