കോഴിക്കോട്: മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് പൊലീസ്. വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അടക്കം പൊലീസ് നൽകിയ വിശദീകരണം.  കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമമാണ് കര്‍ണാടക പൊലീസിൽ നിന്ന് ഉണ്ടായത്. ഇത് കര്‍ണാടകയിൽ നിന്നുള്ള ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഏറ്റെടുക്കുകയും ചെയ്തു. 

Read Also : മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

മതിയായ രേഖകളില്ല. ഔപചാരിക മാധ്യമ പ്രവര്‍ത്തകര്‍ അല്ല കസ്റ്റഡിയിൽ ഉള്ളതെന്നും വാര്‍ത്താ ശേഖരണത്തിനുള്ള ഉപകരണങ്ങൾ പോലും കയ്യിലില്ലാത്തവരെയാണ് കസ്റ്റഡിയിൽ എടുത്തത് എന്നുമൊക്കെയാണ് പൊലീസ് വിശദീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കര്‍ണാടകയുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചിരുന്നു. കസ്റ്റഡിയിൽ എടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം വന്ന് മണിക്കൂറുകൾക്ക് ശേഷവും അവരുമായി ആശയവിനിമയം നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. 

Read Also : കര്‍ണാടക വെളളരിക്കാപ്പട്ടണമോ? മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ കടകംപളളി സുരേന്ദ്രൻ

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഉയരുന്നത്. സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ശക്തമായ പ്രക്ഷോഭമാണ് കര്‍ണാടക പൊലീസിന്‍‌റെ നടപടിക്കെതിരെ ഉയരുന്നത്. 

Read Also : മംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി: വിചിത്ര വാദവുമായി പൊലീസ് കമ്മീഷണര്‍