Asianet News MalayalamAsianet News Malayalam

ലൈംഗിക വിദ്യാഭ്യാസമെന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ നെറ്റി ചുളിയുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ

എല്ലാ ജില്ലകളിലും വനിതാ കമ്മീഷന്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് നടത്തുന്നുണ്ട്. അത് നിര്‍ബന്ധമാക്കണമെന്ന അഭിപ്രായമുണ്ട്. മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ സെക്‌സ് എജുക്കേഷന്‍ എന്ന ആശയത്തെ പുതിയ തലമുറ സ്വാഗതം ചെയ്തു. 

Malayalees moralilty should discussed: Woman commission Head P Sathi devi on sex education
Author
Thiruvananthapuram, First Published Oct 14, 2021, 12:58 PM IST

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം (sex education) എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി(P sathi devi). വിവാഹ പൂര്‍വ കൗണ്‍സിലിങ് (pre marriage counseling) നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സ്ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ നടപടി ഉണ്ടാകും. ഉത്ര കൊലപാതക കേസില്‍ (Uthra Murder case) അതിവേഗം നീതി നടപ്പായത് കേരളത്തിലായത് കൊണ്ടാണെന്നും സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഉത്രക്കേസില്‍ കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുത്തതെന്നും അവര്‍ പറഞ്ഞു. നിലവിലുള്ള നിയമസംവിധാനങ്ങളെ ഭയപ്പാടില്ലാതെ സമീപിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ലിംഗനീതിയും സ്ത്രീ സുരക്ഷയും ഉറപ്പു വരുത്തി സ്ത്രീപക്ഷ കേരളം സൃഷ്ടിച്ചെടുക്കാനാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ പരഞ്ഞു. എല്ലാ ജില്ലകളിലും വനിതാ കമ്മീഷന്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് നടത്തുന്നുണ്ട്. അത് നിര്‍ബന്ധമാക്കണമെന്ന അഭിപ്രായമുണ്ട്. മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ സെക്‌സ് എജുക്കേഷന്‍ എന്ന ആശയത്തെ പുതിയ തലമുറ സ്വാഗതം ചെയ്തു. 

ചുമതലയേറ്റെടുത്ത ശേഷം കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന അധ്യക്ഷന്റെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം അധ്യക്ഷയെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ മറ്റൊരു വിഭാഗം അനുകൂലിച്ച് രംഗത്തെത്തി. ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നടന്നത്.
 

Follow Us:
Download App:
  • android
  • ios