വലിയ പരാജയമാണ് ഉണ്ടായത് അതിന് നിരവധി കാരണങ്ങൾ ഉണ്ട് പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യും
കണ്ണൂര്‍: യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍ പറഞ്ഞു ക്രി യാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു ആ ചർച്ചയിൽ പൂർണ്ണമാകുന്നില്ല വലിയ പരാജയമാണ് ഉണ്ടായത് അതിന് നിരവധി കാരണങ്ങൾ ഉണ്ട് പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം രാവിലെ തുടങ്ങി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്നുണ്ട് കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ കെ ശൈലജ, പി കെ ശ്രീമതി, ഇ പി ജയരാജൻ എന്നിവരും യോഗത്തിലുണ്ട്
അതിനിടെ കേരളം പാപ്പരായ സംസ്ഥാനമാണെന്ന എ.കെ ആന്റണിയുടെ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി "സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഖജനാവാണ് പുതിയ സർക്കാരിന് കൈമാറിയത്" "വസ്തുതകൾ മനസ്സിലാക്കി പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്' "അധികാരം ഏറ്റെടുത്ത ദിവസം നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യം എടുക്കലാണ് "വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയിരുന്നു എകെ ആന്‍റണിയുടെ പ്രസ്താവന"


