വാടകവീട്ടിൽ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മുബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് നെടുമ്പറമ്പ് സ്വദേശി റിജു വിജയൻ നായരും ഭാര്യ പ്രിയയുമാണ് ജീവനൊടുക്കിയത്. നാഗ്ലുരിനടുത്ത് ജറിപട്‌കയിലെ വാടകവീട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.

ശീതളപാനീയത്തിൽ വിഷം കലർത്തിയാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ ക്യാൻസർ ചികിൽസയ്ക്കായി റിജു നിരവധി പേരിൽ നിന്ന് കടം വാങ്ങിയെന്നും അത് ബാധ്യതയായതോടെ ആണ് ആത്മഹത്യയെന്നും പൊലീസ് പറയുന്നു. ഇവർക്ക് പതിനൊന്ന് വയസുള്ള ഒരു മകളുണ്ട്. മൂന്ന് മാസം മുൻപാണ് കുടുംബം നാഗ്ലുരിൽ താമസിക്കാൻ തുടങ്ങിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

'അതുകൊണ്ടാണ് അവർ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നത്'; കാപ്പാ പ്രതിക്ക് സ്വീകരണം നല്‍കിയതിൽ മന്ത്രിയുടെ മറുപടി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates