ആര്‍ക്കും പരിക്കില്ല. നൂറ് കണക്കിന് വാഹനങ്ങള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് സംഘത്തിലുള്ള വിനോദ് കൃഷ്ണ പറഞ്ഞു. 

ദില്ലി: ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നേപ്പാള്‍ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു. കനത്ത മഴ തുടരുന്ന ഉത്തരാഖണ്ഡ‍ില്‍ വിവിധയിടങ്ങളില്‍ റോഡും പാലവും തകര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ ചില സ്ഥലങ്ങളിലെ റോഡ് ഗതാഗതം നിരോധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.