ദില്ലി: ലോക്ക് ഡൗൺ കാരണം ദില്ലിയിൽ കുടുങ്ങിയ വിദ്യാ‍ർത്ഥികൾ സഹായം തേടി കേരള ​ഗവ‍ർണ‍ർക്ക് കത്തയച്ചു. തങ്ങളെ നാട്ടിൽ എത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് വിദ്യാ‍ർത്ഥികൾ ​ഗവ‍ർണ‍ർക്ക് കത്തയച്ചത്. എൻഎസ്.യു പ്രവ‍ർത്തകനായ വിനീത് തോമസാണ് കത്തയച്ചത്. 

അതേസമയം ദില്ലിയിൽ നിന്നും സംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ  തിരുവനന്തപുരത്ത് എത്തും.  ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പാനൂരിലേക്ക് എത്താമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച പുറപ്പെടും