ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചത്. കുടിയൊഴിപ്പിക്കലിനായി മറ്റന്നാള്‍ വീണ്ടും മലയിടംതുരുത്തിലെത്താനാണ് അഭിഭാഷക കമ്മീഷന്‍റെ നീക്കം.

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഒമ്പതിനകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഹൈക്കോടതി സാവകാശം അനുവദിച്ച കേസിൽ അന്തിമ നിർദേശം നൽകിയതിനെതിരെയാണ് ഹർജി. മുൻസിഫ് കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന് സർക്കാർ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചത്. കുടിയൊഴിപ്പിക്കലിനായി മറ്റന്നാള്‍ വീണ്ടും മലയിടംതുരുത്തിലെത്താനാണ് അഭിഭാഷക കമ്മീഷന്‍റെ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമാണെന്ന് കേരള ദരിദ്ര ഭൂരഹിത കർഷക തൊഴിലാളി സംഘടനയുടെ പ്രവർത്തകന്‍ അഷറഫ് അറിയിച്ചു. റവന്യു മന്ത്രിയും പിന്നോക്ക ക്ഷേമ മന്ത്രിയുമായാണ് ചർച്ച നടത്തിയത്. പുറംപോക്ക് അളക്കാനുള്ള നടപടി എടുക്കാമെന്ന് ഉറപ്പ് നൽകി. സർക്കാർ തലത്തിൽ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.