മുറിവ് വൃത്തിയാക്കുന്നതിനിടെ ഇയാൾ നഴ്സിനോട് അപമാര്യാദയായി പേരുമായി. ബഹളം കേട്ട് എത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറി.

പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവും സഹായിയും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തു. ഒരു നഴ്സിനും രണ്ട് ഇസിജി ടെക്നീഷ്യന്മാർക്കുമാണ് മർദ്നമേറ്റത്. അക്രമി സംഘം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആണ് സംഭവം. ബൈക്കിൽ നിന്ന് വീണു പരിക്ക് പറ്റിയാണ് അശ്വിൻ ചികിത്സയ്ക്ക് എത്തിയത്. മുറിവ് വൃത്തിയാക്കുന്നതിനിടെ ഇയാൾ നഴ്സിനോട് അപമാര്യാദയായി പേരുമായി. ബഹളം കേട്ട് എത്തിയ ഹെഡ് നഴ്സിനോടും പ്രതികൾ തട്ടിക്കയറി. വനിതാ നഴ്സുമാരുടെ ഫോട്ടോ എടുക്കാനും പ്രതി ശ്രമിച്ചു. ഇത് തടഞ്ഞതോടെ മർദിച്ചു. 

എൻസിഇആ‌ർടി പാഠഭാഗ വിവാദം, പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി ശിവൻകുട്ടി

YouTube video player