ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ കയർ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ കയർ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാർഡ്സൺ ഗോമസ് (41) ആണ് പിടിയിലായത്. ഭാര്യയെ മർദ്ദിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാൾക്കെതിരെ ഏകദേശം 35-ഓളം ഗുരുതര ക്രിമിനൽ കേസുകളുണ്ടെന്നും വലിയതുറ പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിബി.വി.എൻ, ഓമനക്കുട്ടൻ നായർ.ബി, സി.പി.ഒമാരായ കിഷോർ കോമളൻ, റെജിൻ, കിരൺ.ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player