സുഹൃത്തായ യുവതിയിൽ നിന്ന് 60 പവൻ സ്വർണവും 12 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. 

കൊച്ചി: സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലു(35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും, പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും മറ്റും കളവു പറഞ്ഞ് പല തവണകളായി 60 പവൻ്റെ സ്വർണാഭരണങ്ങളും, 12 ലക്ഷത്തോളം രൂപയും തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു. സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു .ഈ പണം ബെറ്റിംഗ് ആപ്പുകളിൽ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കാലടി എസ്എച്ച്ഒ ആർത്ഥി, ഇൻസ്പെക്ടർ ജയപ്രദീപ്. എസ്ഐമാരായ നജീബ് ,അജ്മൽ, എഎസ്ഐ ജിൻസൺ സി പി ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred