തിരുവനന്തപുരം: പൊലീസിന് വ്യാജ സന്ദേശം അയച്ചയാൾ പിടിയിൽ. മലപ്പുറം തിരുവാലി സ്വദേശി മുനീർ ആണ് പിടിയിലായത്. മംഗള എക്സ്പ്രസിന് തീവയ്ക്കാൻ പദ്ധതിയിടുന്നു എന്നാണ് ഇയാൾ പൊലീസ് ആസ്ഥാനത്ത് വിളിച്ച് വ്യാജ സന്ദേശം നൽകിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു.