ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്.

പത്തനംതിട്ട: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്. ആങ്ങമൂഴി സ്വദേശിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്തളം ടൗണിലെ ബാറിൽ വച്ചായിരുന്നു ആക്രമണം. പ്രതി രാജപ്പന്റെ ഭാര്യയുമായി സുഹൃത്തിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണം. കയ്യിൽ കരുതിയ മാരകായുധം ഉപയോഗിച്ചാണ് ആങ്ങമൂഴി സ്വദേശിയായ സുഹൃത്തിനെ വെട്ടി പരിക്കേപ്പിൽപ്പിച്ചത്. ബാർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജപ്പനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News