താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബജീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി വയനാട് സ്വദേശിയെ താമരശ്ശേരിയില്‍ വച്ച് എക്സൈസ് പിടികൂടി. സുല്‍ത്താന്‍ബത്തേരി പൂതാടി സ്വദേശി പട്ടാറവീട്ടില്‍ മണി (39) എന്ന ബജീഷിനെയാണ് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബജീഷിനെ കൂടുതല്‍ ചോദ്യം ചെയ്‌യുകയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്. ബൈരക്കുപ്പയിലെ മൊത്ത വിതരണക്കാരില്‍ നിന്നും പതിവായി കഞ്ചാവ് വാങ്ങി താമരശ്ശേരി, കോഴിക്കോട് മേഖലകളില്‍ വിതരണം ചെയ്യുന്നയാളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. താമരശേരി കോടതിയിൽ ഹാജരാക്കിയ മണിയെ റിമാന്റ് ചെയ്തു.