കൊല്ലം: എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം. വന്ദേമാതരം എന്ന് വിളിച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. പൊലീസ് ഇയാളെ കൊല്ലം ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്‍റെ നില ഗുരുതരമാണ്. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇടതുകയ്യിലെ ഞരമ്പ് പൂര്‍ണ്ണമായും അറ്റുമാറിയിട്ടുണ്ട്. കൈഞരമ്പ് മുറിച്ച യുവാവിന് നേരെ അക്രമ ശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. 

അബോധാവസ്ഥയിലായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ രാഷ്ട്രീയ പ്രവര്‍ത്തകനാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. അതേസമയം  ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്ത് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീര്‍ക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ പ്രമുഖരടക്കം നിരവധി പേരാണ് അണിചേരുന്നത്. 

"

Read More: ഭരണഘടനയുടെ ആമുഖം വായിച്ച് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയ്ക്ക് തുടക്കം; 70 ലക്ഷം പേര്‍ അണിചേരുമെന്ന്...