തിരുവനന്തപുരത്ത് സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എടിഎം പൊളിഞ്ഞ നിലയില്‍. പണം പിന്‍വലിക്കാന്‍ വന്നയാള്‍ കാര്‍ഡ് തിരിച്ചെടുത്തപ്പോഴാണ് എടിഎമ്മിന്‍റെ മുകള്‍ ഭാഗം ഇളകിയത്.
തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ സിന്‍റിക്കേറ്റ് ബാങ്ക് എടിഎം പൊളിഞ്ഞ നിലയിൽ. എടിഎമ്മിന്‍റെ മുകൾ ഭാഗമാണ് ഇളകിമാറിയത്. പൊലീസ് അന്വേഷണം തുടങ്ങി.
ഉച്ചയോടെ പണമെടുക്കാനെത്തിയ ആൾ ഇടപാടിന് ശേഷം കാർഡ് പിൻവലിച്ചപ്പോൾ മുകൾ ഭാഗം ഇളകി വരികയായിരുന്നു. ഉള്ളിലുണ്ടായിരുന്ന കീബോർഡും മൗസുമടക്കം ഉപകരണങ്ങളും പുറത്തെത്തി. മുകൾഭാഗം നേരത്തെ തന്നെ ഇളകിക്കിടക്കുകയായിരുന്നു എന്നാണ് സൂചന. പണം സൂക്ഷിക്കുന്ന താഴത്തെ അറ സുരക്ഷിതമാണെങ്കിലും ഏതെങ്കിലും തരത്തിൽ വിവരങ്ങൾ ചോർത്തിയോ എന്നാണ് സംശയം.
എടിഎം പൊളിഞ്ഞത് കണ്ടെത്തുന്നത് വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പണം നഷ്ടമായിട്ടില്ലെന്നും ബാങ്ക് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ മോഷണ സൂചനകളില്ലെങ്കിലും പൊലീസ് അന്വേഷണം തുടരുകയാണ്.
