കൊച്ചി: എറണാകുളം മുളവുകാട് വഞ്ചി മറിഞ്ഞ് കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ സ്വദേശി സഞ്ജയ് ആണ് മരിച്ചത്. ബന്ധു ശ്യാമിനായി തെരച്ചിൽ തുടരുകയാണ്.  ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വള്ളം അപകടത്തില്‍പ്പെടുന്നത്. മൂന്നുപേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ ഇന്നലെ തന്നെ രക്ഷപ്പെടുത്തി.

സിസിലി ജട്ടിയിലുള്ള സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പൈനക്കുടി തുരത്തിലേക്ക് പോയതായിരുന്നു സംഘം. ഇവിടെ വച്ച് മത്സ്യബന്ധനത്തിനിടെയാണ് അപകടം ഉണ്ടായത്. രാത്രി പന്ത്രണ്ട് മണിയോളം ഫയര്‍ഫോഴ്‍സും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയങ്കിലും മറ്റുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ 8 മണിയോടെയാണ് സഞ്‍ജയുടെ മൃതദേഹം കണ്ടെത്തിയത്.