പത്തനംതിട്ട: അരീക്കക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ പേഴുമ്പാറ സ്വദേശി റെജികുമാറാണ് മരിച്ചത്. പുലർച്ചെ ടാപ്പിങ്ങ് ജോലിക്കായി ബൈക്കിൽ പോകുകയായിരുന്ന റെജികുമാറിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

കാട്ടുപന്നി കുത്തിയ ഉടൻ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിൽ വീണ റെജികുമാറിന്റെ തലയ്ക്കുൾപ്പടെ സാരമായ പരിക്കേറ്റു. രാവിലെ നടക്കാനിറങ്ങിയവരാണ് റോഡിൽ വീണുകിടന്ന റെജികുമാറിനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണിയാർ, അരീക്കക്കാവ്, പേഴുമ്പാറ തുടങ്ങിയ മേഖലകളിൽ കാട്ടുപ്പന്നി ശല്യം രൂക്ഷമാണ്. പന്നിയെ തുരത്താൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.