രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില ഗുരുതരമായത്

മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. 

രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില ഗുരുതരമായത്. ഇതോടെ മലപ്പുറത്ത് ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് നോക്കിയാല്‍ പതിനാലാമത്തെ മരണമാണിത്.

തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. വേങ്ങൂരില്‍ മഞ്ഞപ്പിത്തം കാര്യമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരുന്നു. മലപ്പുറത്തും പലയിടങ്ങളിലും മ‍ഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Also Read:- ചികിത്സാപിഴവ് പരാതികൾ, നഴ്സിം​ഗ് പ്രവേശന പ്രതിസന്ധി; ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo