പത്തനംതിട്ട: കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്ത വർഗ്ഗീസ് എന്നയാളാണ് കിണറ്റിൽ വീണു മരിച്ചത്. 

ഫോറസ്റ്റ് സ്റ്റേഷനിലെ ക്യാമറ നശിപ്പിച്ചതിനാണ് ഇയാളെ  കസ്റ്റഡിയിൽ എടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാൾ കിണറ്റിൽ വീണു മരിക്കുകയായിരുന്നു.