വയനാട്: കൊവിഡ് ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു. വയനാട് മൂലങ്കാവ് സെൻട്രൽ ബാങ്ക് ജീവനക്കാരൻ പുത്തൻ കുന്ന് സ്വദേശി ശശി (46) ആണ് മരിച്ചത്. 

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം 22 നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വെന്‍റിലേറ്ററിലായിരുന്നു. ഒടുവിൽ നടത്തിയ പരിശോധനയിൽ ഇയാള്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നുവെന്ന് ആരാഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 

അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ ഒരാള്‍ കൂടി മരിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശി പിസി സോമനാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.