മീന്‍ പിടിക്കുന്നതിനിടെ ആറുമുഖൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറുമുഖൻ്റെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട്: പെരുവമ്പിൽ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ (man drown to death) മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (60) ആണ് മുങ്ങിമരിച്ചത്. പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കുന്നതിനിടെ ആറുമുഖൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറുമുഖൻ്റെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.