ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കായംകുളം: കായംകുളത്ത് ബൈക്കിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു. കായംകുളം എരുവയിൽ താമസിക്കുന്ന ഇക്ബാൽ (59) ആണ് മരിച്ചത്. എരുവ ക്ഷേത്രത്തിന് സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവേയാണ് അപകടം. റോഡിൻ്റെ എഡ്ജിൽ ബൈക്ക് കയറി മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ 25 വയസ്സുള്ള രാഹുലാണ് മരിച്ചത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്തുനിന്നും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. രാത്രി 8 മണിയോടു കൂടിയായിരുന്നു അപകടം. രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റി.
