Asianet News MalayalamAsianet News Malayalam

10 വയസുകാരിയെ പിന്തുടർന്ന് വീട്ടിലെത്തിയ ശേഷം ലൈംഗിക അതിക്രമം; മതപാഠശാലയിലെ അധ്യാപകൻ അറസ്റ്റിൽ

പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ അതിക്രമം നടത്തിയത്. എന്നാൽ കുട്ടി ഇയാളെ പുറത്താക്കി വീടിന്റെ വാതിലടച്ചു.

man followed 10 year old girl to his house and abused and police takes action
Author
First Published Aug 7, 2024, 3:20 AM IST | Last Updated Aug 7, 2024, 3:20 AM IST

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പത്തുവയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ 44 വയസുകാരൻ അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ പ്രതി പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വീട്ടിലെത്തുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഇത്. എന്നാൽ ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപെടുകയായിരുന്നു. 

സംഭവം കുട്ടി സ്കൂളിലെ അധ്യാപികയോടാണ് പറഞ്ഞത്. തുടർന്ന് സ്കൂളിലെ കൗൺസിലിങിന് ശേഷം പൊലീസിൽ വിവരം അറിയിച്ചു. കരുനാഗപ്പള്ളി പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ  അറസ്റ്റ് ചെയ്യുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ ഷമീര്‍, റഹീം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാഷിം, സീമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios