ആലപ്പുഴ: നങ്ങ്യാര്‍കുളങ്ങരയിൽ  യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രൂപേഷ് (38) ആണ് മരിച്ചത്. വീടിനു സമീപമുള്ള  സുഹൃത്തിന്റെ വീട്ടുമുറ്റത്താണ് കാറിനുള്ളില്‍ മരിച്ച നിലയിൽ രൂപേഷിനെ കണ്ടെത്തിയത്. ഇയാള്‍ ഇന്നലെ വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.