ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെ രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മലപ്പുറം: വിവാഹനിശ്ചയ ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്.

ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെ രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ചങ്ങരംകുളം പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കോട്ടയം: എംസി റോഡിൽ മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. കാര്‍ യാത്രികനായ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 32 )ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ എങ്ങനെയാണ് ദാരുണമായ അപകടമുണ്ടായത് എന്നത് വ്യക്തമായിട്ടില്ല. 

Also Read:- 'ഭാര്യയെ ശല്യപ്പെടുത്തി'; വിരോധം തീര്‍ക്കാൻ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo