കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിന്‍ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെന്ന വ്യാജേനയാണ് രോഗികളെ ചികില്‍സിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കോഴിക്കോട്: വയനാട്ടിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ചമഞ്ഞു പരിശോധന നടത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര മുതുകാട് സ്വദേശി ജോബിന്‍ ആണ് വയനാട് അമ്പലവയല്‍ പൊലീസിന്‍റെ പിടിയിലായത്. കല്ലോടുള്ള വാടക വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പേരാമ്പ്രയിലും മറ്റു സ്ഥലങ്ങളിലുമായി നിരവധി സ്വകാര്യ ആശുപത്രികളില്‍ ജോബിന്‍ നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിന്‍ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെന്ന വ്യാജേനയാണ് രോഗികളെ ചികില്‍സിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അമ്പലവയല്‍ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ കഴിയുകയായിരുന്ന ജോബിനെ പൊലീസ് പിടികൂടിയത്.