കോളേജ് അധ്യാപകനായ മുഹമ്മദ് നജീബാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിക്കാനായി. 

മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ (Chaliyar River) രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. കോളേജ് അധ്യാപകനായ മുഹമ്മദ് നജീബാണ് ഒഴുക്കിൽപ്പെട്ട രണ്ടാമനെന്നാണ് വിവരം. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പൊലീസും (Police) തെരച്ചിൽ നടത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

പൊന്നാനിയിൽ കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, തമിഴ്നാട് സ്വദേശി ശിവ എന്നിവരെയാണ് കടലിൽ കാണാതായത്. വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോയ
ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു.

ഒരു ദിവസത്തേക്ക് മാത്രമായി കടലിൽ പോകുന്ന ചെറിയ വള്ളമായിരുന്നു ഇവരുടേത്. അധിക ദിവസം കടലിൽ തങ്ങാനുള്ള സംവിധാനങ്ങളൊന്നും ഇവരുടെ കയ്യിലില്ല.