കോഴിക്കോട്: അടിവാരം പൊട്ടിക്കയിൽ പുഴയിൽ  ഒഴുക്കിൽപ്പെട്ട മലപ്പുറം ചേളാരി സ്വദേശി പ്രജീഷ് എന്ന ഉണ്ണി(33)യെ കണ്ടെത്താനായില്ല. ചുരത്തിന് മുകളിലും, ഉൾക്കാടുകളിലും കനത്ത മഴ പെയ്യുന്നത് കാരണം പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. കൂടാതെ വെള്ളം കലങ്ങിക്കിടക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. 

ഫയർഫോഴ്‌സും നിന്തൽ വിദഗ്‌ധരും സന്നദ്ധ പ്രവർത്തകരും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനോടകം ആളെ കണ്ടെത്തുന്നതിനായി പല തരത്തിലുള്ള പരിശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴ് കിലോമീറ്റർ ദൂരത്തിൽ വരെ തെരച്ചിൽ നടത്തി. അടിവാരം ഭാഗത്ത് കൂട്ടുകാർക്കൊപ്പം ജോലി ചെയ്തു വരികയായിരുന്നു കാണാതായ പ്രജീഷ്.