കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടി യുവാവ്. കോട്ടയം കാരിത്താസ് സ്വദേസി സാജന്‍ മാത്യുവാണ് സുമനസുകളുടെ സഹായം തേടുന്നത്. 

എറണാകുളം: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്. കോട്ടയം കാരിത്താസ് സ്വദേസി സാജന്‍ മാത്യുവാണ് സുമനസുകളുടെ സഹായം തേടുന്നത്. കാരിത്താസ് ആശുപത്രിയിലും എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലും ചികിത്സയിലാണ് ഇപ്പോള്‍ അദ്ദേഹം. മഞ്ഞപ്പിത്തം കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതായിരുന്നു സാജന്‍. ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചതോടെ ഉടന്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

കരള്‍മാറ്റത്തിനായി തയ്യാറുള്ളവരെയും കണ്ടെത്തേണ്ടതുണ്ട്. എബി പോസറ്റീവാണ് സാജന്‍റെ രക്ത ഗ്രൂപ്പ്. 18നും 55നും ഇടയില്‍ പ്രായമുള്ള ഏത് ഗ്രൂപ്പില്‍ പെട്ടവര്‍ക്കും കരള്‍ നല്‍കാവുന്നതാണ്. ഇസ്രായലില്‍ നഴ്സായി ജോലി നോക്കുന്ന സാജന്‍റെ ഭാര്യക്ക് വിസ പ്രശ്നമുള്ളതില്‍ ഇവര്‍ക്ക് നാട്ടിലെത്താന്‍ സാധിച്ചിട്ടില്ല. 

"

25 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ആവശ്യമുള്ളത്. ഇതുവരെയുള്ള ചികിത്സയ്ക്കായി അഞ്ചര ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു. കൂടുതല്‍ താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സയ്ക്കായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം തേടുകയാണ് സാജനിപ്പോള്‍. തന്‍റെ അവസ്ഥ വിവരിച്ച് സഹായാഭ്യര്‍ത്ഥനയുമായി സാജന്‍ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.

SAJAN MATHEW

INDIAN BANK, BAKER JUNCTION KOTTAYAM

ACCOUNT NUMBER- 6346228849

IFSC CODE- IDIB000K050

ADDRESS- KAITHAKULANGARA

THELLAKOM

PEROOR- 686630

KOTTAYAM, KERALA

PHONE NUMBER- 9746624447