ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. 

കൊല്ലം: ഇരവിപുരം വാളത്തുങ്കൽ ഭാര്യക്കും മകൾക്കും അയൽവാസികളായ കുട്ടികൾക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ രജി, മകൾ 13 വയസുകാരി ആദിത്യ എന്നിവർക്ക് പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലാണ് ജയന്‍ ഭാര്യ രജിയുടെ മുഖത്തും പതിമൂന്നു വയസുകാരിയായ മകള്‍ അദിത്യയുടെ കാലിലും ആസിഡ് ഒഴിച്ചത്. നിലവിളിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഭാര്യയുടെയും മകളുടെയും പിന്നാലെ ഓടിയ ജയന്‍ അയല്‍വീട്ടിലെ ബന്ധുക്കളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു.

ജയന്‍റെ ഭാര്യ രജിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. ഒളിവില്‍ പോയ ജയനായി ഇരവിപുരം പൊലീസ് അന്വേഷണം തുടരുകയാണ്.