റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്.
കൊല്ലം: കെ റെയിൽ (K Rail) സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവമുണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
അതിനിടെ, മലപ്പുറം ജില്ലയിലെ കെ റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. ജീവനക്കാരെ അകത്ത് കയറാൻ അനുവദിക്കാതെ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചു. പരപ്പനങ്ങാടിയില്‍ പെതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇന്ന് മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കാനാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നത്. രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ അകത്ത് കയറാൻ അനുവദിക്കാതെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫീസ് പൂട്ടിയത്.പതിനാെന്നു മണിയോടെ പാെലീസ് എത്തി യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നാളെ മുതല്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുമെന്ന് മലപ്പുറത്ത് കെ റെയിന്‍റെ ചുമതലയുള്ള തഹസില്‍ദാര്‍ അറിയിച്ചു.
