ആലപ്പുഴയിൽ 18 വയസുകാരയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം

ആലപ്പുഴ: ആലപ്പുഴയിൽ 18 വയസുകാരയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത് ആയല്‍വാസിയായ ജോസ് (57) ആണ്. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

അഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മുൻപ് പെൺകുട്ടിയുടെ പിതാവിനെ കുത്തി പരിക്കേൽപിച്ച കേസിൽ ഇയാൾ റിമാന്‍റിൽ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് സൗത്ത് പൊലീസ് പ്രതി ജോസിനെ അറസ്റ്റ് ചെയ്തു.

YouTube video player